സ്വന്തം ലേഖകന്‍: താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ലോകത്തില്‍ ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ലോക നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മേഗന് കെല്ലിയുടെ ചോദ്യം.
അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാക്കളിലൊരാളായ മോദി ചോദ്യം കേട്ട് ആദ്യം അന്തംവിട്ടു. റഷ്യയില്‍ മോദിക്കും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുതിനുമൊപ്പം നടത്തിയ മീറ്റിങ്ങിലാണ് മേഗന് കെല്ലിക്ക് അബദ്ധം പിണഞ്ഞത്. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കോണ്സ്റ്റന്റൈന് പാലസില്‍ വെച്ചാണ് ഇരുവരുമൊത്തുള്ള ടിവി ഷോ മേഗന് കെല്ലി നടത്തിയത്.
ഷോയ്ക്കിടെ രണ്ടുനേതാക്കളും ഇവരെ അഭിനന്ദിക്കുകയുണ്ടായി. മേഗന് കെല്ലി ട്വിറ്ററില്‍ കുടയും പിടിച്ചു നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് താന്‍ കണ്ടിട്ടുണ്ട് എന്ന് മോദി ഇതിനിടെ പറഞ്ഞു. ഇത് കേട്ടിട്ടാണ് താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ എന്ന് മേഗന് തിരികെ ചോദിച്ചത്. അദ്ദേഹം. മോദിയോട് താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോ എന്ന് ചോദിച്ച ക്ക് ട്വിറ്ററില്‍ പൊങ്കാല അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ് മോദി ആരാധകര്‍.
മോദിയെക്കുറിച്ച് ശരിക്കു പഠിക്കാതെയാണ് മേഗന് കെല്ലി ഷോ നടത്തിയതെന്ന വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയരുന്നത്. ട്വിറ്ററില്‍ ഇവര്‍ക്കെതിരെ നൂറു കണക്കിനു വിമര്‍ശന ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് കോടി ആളുകളാണ് മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്. ഫെയ്സ്ബുക്കില്‍ ഇത് 4.1 കോടി വരും. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനെ പിന്തുടരുന്നവരുടെ എണ്ണം 1.82 കോടി ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല