സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അജ്ഞാതന്റെ ആക്രമണമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന് മരിച്ചു, കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം. ആക്രമിയുടെ ബേസ് ബോള്‍ ബാറ്റുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന് സത്നം സിംഗാണ് (45) മരിച്ചത്.
കൊലയാളിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം സ്കോട്ട്ലന്‍ഡ് യാര്‍ഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാര്‍ച്ച് ആറിന് തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഹയീസിലായിരുന്നു സംഭവം. സുഹൃത്തുമായി നടക്കാനിറങ്ങിയതായിരുന്നു സത്നം. ഹയീസില് റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്നും ഇറങ്ങിവന്ന അക്രമിയാണ് സത്നത്തെ മര്‍ദിച്ചത്.
തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സതനം മൂന്നു മാസമായി ചികിത്സയിലായിരുന്നു. അന്വേഷണം നടക്കുന്നുണ്ടെങ്കിലും അക്രമിയെക്കുറിച്ച് പോലീസിന് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനു കാരണമെന്താണെന്നതു സംബന്ധിച്ചും അജ്ഞാതമാണ്. സംഭവത്തിനു പിന്നില്‍ വംശീയ വിദ്വേഷം ആകാമെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല