സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ എല്ലാവര്ക്കും യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യം വേണം, ചൈനക്കെതിരെ വെടിപൊട്ടിച്ച് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് യുഎസ് അഭിനന്ദനം. ആഗോള സമാധാനത്തിനും സാമ്പത്തിക ഉന്നതിക്കുമായി ദക്ഷിണ ചൈന കടലില്‍ കപ്പല്‍യാത്ര നടത്താന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണമെന്ന മോദിയുടെ അഭിപ്രായത്തെയാണു യുഎസ് പ്രകീര്‍ത്തിച്ചത്. രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്നാണു ദക്ഷിണ ചൈനാ കടലിലെ അവകാശത്തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മോദി ആവശ്യപ്പെട്ടത്.
കഴിഞ്ഞ സപ്റ്റംബറില് നടന്ന പതിനൊന്നാമത് പൂര്‍വേഷ്യ ഉച്ചകോടിയിലാണ് മോദി ദക്ഷിണ ചൈനാക്കടല്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയത്. വര്‍ഷംതോറുമുള്ള ഷാംഗ്രി–ലാ ഡയലോഗിലാണു മോദിയുടെ നിലപാടിനെ റിട്ട. യുഎസ് പ്രതിരോധ സെക്രട്ടറി ജനറല്‍ ജയിംസ് മാറ്റിസ് പ്രകീര്‍ത്തിച്ചത്. ഇന്ത്യ രാജ്യാന്തര നിയമങ്ങളെ ബഹുമാനിക്കുന്നെന്നും മാറ്റിസ് പറഞ്ഞു. ദക്ഷിണ ചൈനാക്കടലിലെ മനുഷ്യ നിര്‍മ്മിത ദ്വീപുകളില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുന്നറിയിപ്പു നല്‍കാനും മാറ്റിസ് മറന്നില്ല.
ചൈനയുടെ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് മേഖലയുടെ സ്ഥിരതയെ ബാധിക്കുമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ് വ്യക്തമാക്കി. മേഖലയില്‍ കൃത്രിമ ദ്വീപുകള്‍ നിര്‍മ്മിക്കുന്നതും സൈനിക വിന്യാസം നടത്തുന്നതും യുഎസ് ശക്തമായി എതിര്‍ക്കുമെന്നും മാര്‍ട്ടിസ് വ്യക്തമാക്കി. അടുത്തിടെ സ്പാര്‍ട്ലി ദ്വീപുകളുടെ സമീപം യുഎസ് യുദ്ധക്കപ്പല്‍ എത്തിയത് വിവാദമായിരുന്നു. യുഎസിന്റെ നീക്കത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു.
പതിനാലു ചെറുദ്വീപുകള്‍ ഉള്‍പ്പെട്ട സ്പാര്‍ട്ലി ദ്വീപുകള്‍ക്കുമേല്‍ തായ്വാന്, മലേഷ്യ, ബ്രൂണെയ്, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് തങ്ങളുടേതാണെന്ന ചൈനയുടെ വാദം. മേഖലയിലെ വലിയ എണ്ണശേഖരവും മൂലക നിക്ഷേപങ്ങളുമാണു ചൈനയുടെ താല്പര്യത്തിനു പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല