ഒരാളുടെ എങ്കിലും മനസ്സറിയാന്‍ ആഗ്രഹിക്കാത്തവരായ് ആരുമുണ്ടാവില്ല, അതുകൊണ്ട് തന്നെ ഈ കണ്ണടയൊന്ന് വെച്ച് നോക്കാന്‍ നമ്മളെല്ലാം കൊതിക്കും. നമ്മള് പറയുന്നതെല്ലാം കേള്‍ക്കുന്ന ആള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് അപ്പോള്‍ തന്നെ മനസിലാക്കാന്‍ സഹായിക്കുന്ന കണ്ണട വരുന്നു. മാസച്യൂസിറ്റിസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി മീഡിയ ലാബാണ് മനസ്സ് വായിക്കുന്ന ഈ കണ്ണട കണ്ടെത്തിയിരിക്കുന്നത്.
ഒരു നെന്മണിയുടെ മാത്രം വലിപ്പമുള്ള ക്യാമറ കണ്ണടയില്‍ പിടിപ്പിച്ചിട്ടുണ്ട് ഇത് കേള്‍വിക്കാരന്റെ മുഖഭാവങ്ങള്‍ ഒപ്പിയെടുക്കും, ചെറിയൊരു കംന്വ്യൂട്ടര്‍ ഇത് വിശകലനം ചെയ്ത് മനുഷ്യ മുഖത്തുണ്ടാകുന്ന 24 തരം അടിസ്ഥാന വികാരങ്ങളുമായ് താരതമ്യം ചെയ്ത് ശ്രോതാവിന്റെ മാനസികാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കും. നമ്മുടെ സംഭാഷണം ബോറടിപ്പിക്കുന്ന തരത്തില്‍ ആണെങ്കില്‍ ചെവിയോട് ചേര്‍ത്ത് വെച്ചിട്ടുള്ള സ്പീക്കര്‍ തത്സമയം മന്ത്രിക്കും ‘ നിര്‍ത്തുന്നതാണ് നല്ലത് ; അയാള്‍ക്കിത് ഇഷ്ടപ്പെട്ടില്ല’ .
ഒപ്പം വെളിച്ചവും തെളിയും. ചുവപ്പാണെങ്കില്‍ സംഭാഷണം മോശം പ്രതികരണമാണ് സൃഷ്ടിച്ചത് എന്നും മഞ്ഞയാണെങ്കില്‍ നേരിയ അതൃപ്തി ഉണ്ടെന്നും ഇനി അതല്ല പച്ചയാണെങ്കില്‍ നിങ്ങളുടെ വാക്കില്‍ അപരന് വീണെന്നും മനസിലാക്കാം. നാഡീതകരാര്‍ മൂലം മറ്റുള്ളവരുമായ് ഇടപെടാന്‍ പ്രയാസമുള്ളവരെ (ഓട്ടിസം) ഉദ്ദേശിച്ചാണ് കണ്ണട നിര്‍മിച്ചിരിക്കുന്നത് എങ്കിലും അന്യന്റെ മനസ്സ് വായിക്കാന്‍ ആരെങ്കിലും ശ്രമിക്കാതിരിക്കുമോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല