സ്വന്തം ലേഖകന്‍: കാശ്മീരിലെ ബന്ദിപ്പോരയില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം, നാലു ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തി. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ സൈന്യം നാലു ഭീകരരെ വധിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സിആര്‍പിഎഫിന്റെ 45 ആം ബറ്റാലിയന്റെ സംബാലിലെ ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്.
ക്യാമ്പിനു നേര്‍ക്ക് തുടര്‍ച്ചയായി ഭീകരവാദികള്‍ വെടിവെയ്പ് നടത്തുകയായിരുന്നു. ചാവേര്‍ ആക്രമണത്തിനായി എത്തിയതാണ് ഭീകരവാദികള്‍ എന്നാണ് സൂചന. തീവ്രവാദികള്‍ക്കെതിരെ ശകത്മായ പ്രത്യാക്രമണം നടത്തിയെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം സുരക്ഷ ശക്തമാക്കി. കൂടുതല്‍ തീവ്രവാദികള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്നതും അന്വേഷിക്കുമെന്നും സിആര്‍പിഎഫ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല