സ്വന്തം ലേഖകന്‍: അതിര്‍ത്തി കടന്ന് ചൈന. രണ്ട് ചൈനീസ് ഹെലികോപ്ടറുകള്‍ ഉത്തരാഖണ്ഡിലൂടെ പറന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കു മുകളിലൂടെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍.എ.) ഹെലികോപ്ടറുകള്‍ പറന്നത്. സംഭവത്തെക്കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഴിബ സീരീസില്‍പ്പെട്ട ആക്രമണ ഹെലികോപ്ടറുകളാണ് അതിര്‍ത്തി ലംഘിച്ചത്.
മാര്‍ച്ചിനു ശേഷം പി.എല്‍.എ. നാലാം തവണയാണ് ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്നത്. ചൈനയുടെ അധീനതയിലുള്ള ടിബറ്റുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് ഉത്താരഖണ്ഡ്. നാല് മിനിറ്റോളം ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഹെലികോപ്ടറുകള്‍ പറന്നു. മേഖലയിലെ ഇന്ത്യയുടെ സൈനിക വിന്യാസത്തിന്റെ ചിത്രം എടുക്കുന്നതിനായിരിക്കണം ഹെലികോപ്ടറുകള്‍ അതിര്‍ത്തി കടന്നതെന്നാണ് കരുതുന്നത്.
ഇതിനുമുമ്പ് ചൈനയുടെ ഹെലികോപ്ടറുകള്‍ ഈ മേഖലയില്‍ നാലര കിലോമീറ്ററോളം ഉള്ളിലേക്ക് പറന്നിട്ടുണ്ട്. ഈ പ്രദേശം തങ്ങളുടേതാണെന്ന് ചൈന അവകാശവാദം ഉന്നയിക്കുന്നത്. വുജെ എന്നാണ് ചൈന ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. മേഖലയിലെ 350 കിലോമീറ്ററോളം വരുന്ന ചൈനയുമായുള്ള അതിര്‍ത്തിയില്‍ കരസേനയും സംസ്ഥാന അധികൃതരും സുരക്ഷാ സന്നാഹം വിലയിരുത്തി വരികയാണ്.
പ്രധാനപ്പെട്ട അതിര്‍ത്തി പോസ്റ്റുകളില്‍ ഒന്നായ ബാരാഹോട്ടിയില്‍ ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.) സിവിലിയന്‍ വേഷത്തിലാണ് പട്രോളിങ് നടത്തുന്നത്. അതിര്‍ത്തി തര്‍ക്ക പരിഹാര ചര്‍ച്ചകളുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ തീരുമാനിച്ചത്. ഹെലികോപ്ടറുകള്‍ക്കു പുറമെ, പി.എല്‍.എയുടെ ടുപുലോവ്ടു 153 എം വിമാനങ്ങള്‍ ഈ മേഖലയില്‍ നിരീക്ഷണ പറക്കലുകള്‍ നടത്തിയിരുന്നതായി സൈനിക വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ റഡാറുകളുടെ കണ്ണ് വെട്ടിച്ചാണ് ഈ പറക്കലുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല