ശിശുക്കള്‍ക്ക് പ്രകൃതി നല്കുന്ന സന്വൂര്ണ ആഹാരമാണ് അമ്മയുടെ മുലപ്പാല്‍, മുലയൂട്ടല്‍ പ്രകൃതിയുടെ ഒരു നൈസ്വര്ഗിക പ്രക്രിയയുമാണെന്നിരിക്കെ മുസ്ലീങ്ങളെ അസ്വസ്ഥരാക്കും എന്നാ കാരണത്താല്‍ തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതില്‍ നിന്നും മാതാവിനെ കൌണ്‍സില്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വിലക്കിയിരിക്കുന്നു. 32 കാരിയായ എമ്മ മിഷേലിനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. പല സംസ്കാരകാരായ ആളുകളുള്ള ഓഫീസില്‍ വെച്ച് മുലയൂട്ടുന്നത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത് കൂടാതെ സമീപത്തുള്ള ഷോപ്പിംഗ് സെന്റെറിലെ പൊതു കക്കൂസ് മുലയൂട്ടാനായ് ഉപയോഗിച്ച് കൊള്ളാന്‍ അവര്‍ നിര്‍ദേശിക്കുകയും ഉണ്ടായത്രേ! എമ്മ പറയുന്നു: ‘ഇത് ലജ്ജാകരമാണ്. എന്നെ ഭീഷണിപ്പെടുത്തി അപമാനിക്കുകയായിരുന്നു അവര്‍’ സിവിക് സെന്ററിലെ ആസ്സസ് ഓള്‍ഡ്ഹാം ഓഫീസില്‍ വെച്ചാണ് 19 ആഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞ്, ആരോണ്‍, കരഞ്ഞതിനെ തുടര്‍ന്നു എമ്മയ്ക്ക് മുലയൂട്ടേണ്ടാതായ് വന്നത്. എമ്മ പറഞ്ഞു ‘ റൂമിലെ ഒഴിഞ്ഞ മൂലയില്‍ ചുമരിനോട് തിരിഞ്ഞു നിന്ന് കുഞ്ഞിനു മുലയൂട്ടിക്കോട്ടേ ഞാനെന്നു ചോദിച്ചപ്പോള്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ അവിടെ നിന്നിരുന്ന സ്ത്രീ പറഞ്ഞത് അവര്‍ക്കത് അനുവദിക്കാന്‍ പറ്റില്ലെന്നും ഇതിനകം തന്നെ ഒരുപാടു പരാതികള്‍ ഇത്തരം കാര്യങ്ങളുടെ പേരില്‍ അവര്‍ക്കവിടെ കിട്ടിയിട്ടുണ്ട് എന്നുമാണ്.’ എമ്മയുടെ കൂട്ടുകാരി മിഷേല്‍ ബൂത്ത് (38 ) ഇതിനെല്ലാം സാക്ഷിയായ് കൂടെ ഉണ്ടായിരുന്നു. അവര്‍ പറയുന്നു ‘ ഉദ്യോഗസ്ഥര്‍ അര്‍ത്ഥമാക്കിയത് ഇവിടെ വെച്ച് മുലയൂട്ടുന്നത് മുസ്ലീം വികാരങ്ങളെ മുറിപ്പെടുത്തും എന്നാണു. ലേബര്‍ കൌണ്‍സിലര്‍ ശുഹാബ് അക്തര്‍ പറഞ്ഞത് ഓഫീസ് മുലയൂട്ടലിന് പറ്റിയ സ്ഥലമല്ലെന്നാണ്. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴു വരെ മുലയൂട്ടല്‍ വാരം ആഘോഷിക്കുന്ന ഒരു ലോകത്താണ് ഇത് നടക്കുന്നത് എന്നതാണ് ഏറെ വിചിത്രമായ കാര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല