സ്വന്തം ലേഖകന്‍: ‘ജീവനേക്കാള്‍ വലുത് ബീയര്‍, ചേട്ടന്‍ മലയാളിയാണോ ചേട്ടാ?’ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനിടെ കൈയ്യില്‍ ബീയര്‍ ഗ്ലാസുമായി നടന്നു വരുന്ന യുവാവിന്റെ ചിത്രം തരംഗമാകുന്നു. ലണ്ടനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തില്‍ ആളുകള്‍ ഓടി രക്ഷപെടുന്നതിനിടയില്‍ കുടിച്ചു കൊണ്ടിരുന്ന ബീയര്‍ ഗ്ലാസ്സ് പിടിച്ച് തുളുമ്പാതെ നടന്ന് രക്ഷപെടുന്ന യുവാവിന്റെ ചിത്രമായിരുന്നു ഇത്.
ചിത്രം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇയാളെപ്പറ്റി ട്രോളുകളുടെ പ്രവാഹമായിരുന്നു. ഇയാള്‍ ഇന്ത്യക്കാരനാണെന്നും മലയാളിയാണെന്നുമെല്ലാം ട്രോളുകള്‍ ഇറങ്ങി. സ്‌ഫോടനത്തിനു പിന്നാലെ തെരുവിലൂടെ ജീവനും കൊണ്ടോടുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ ബിയര്‍ ഗ്ലാസും പിടിച്ച് ഓടി രക്ഷപെടുന്ന യുവാവിന്റെ ചിത്രം ദുരന്തത്തിന്റെ ഭീകരതയ്ക്കിടയിലും ആളുകളില്‍ ചിരി പടര്‍ത്തി.
ചിത്രം വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിരവധി കൗതുകകരമായ പ്രതികരമാണു വന്നു കൊണ്ടിരിക്കുന്നത്. മരണം മുന്നില്‍ കാണുമ്പോഴും ലഹരിക്ക് പ്രാധാന്യം നല്‍കാനാണ് സമൂഹം ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഒറ്റ ചിത്രം കൊണ്ട് ലോക പ്രശസ്തനായെങ്കിലും ഇയാള്‍ ആരാണെന്നോ ആക്രമണത്തില്‍ ഇയാള്‍ക്കും ബീയറിനും എന്തു സംഭവിച്ചോ എന്നും ഇനിയും വ്യക്തമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല