സ്വന്തം ലേഖകന്‍: ഹരിയാനയില്‍ ഒമ്പതു മാസം പ്രായമായ കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ അടക്കം മൂന്നംഗ സംഘം 23 കാരിയെ ഓട്ടോയില്‍വെച്ച് കൂട്ടബലാല്‍സംഗം ചെയ്തത്. ഐ.എം.ടി മനേസറിന് സമീപത്തെ ഗ്രാമത്തില്‍ താമസിക്കുന്ന യുവതിയാണ് കൊടും ക്രൂരതക്ക് ഇരയായത്. മെയ് 29നാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ചയാണ് സ്ത്രീ മനേസര്‍ സെക്ടര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ അക്രമികള്‍ വലിച്ചെറിഞ്ഞു കൊന്നതായി പരാതിയില്‍ പറയുന്നു. ഓട്ടോയില്‍വെച്ച് മൂന്നു പേര് കൂട്ടബലാല്‍സംഗം ചെയ്ത ശേഷം യുവതിയെ റോഡില്‍ തള്ളുകയായിരുന്നു. ഓടികൊണ്ടിരുന്ന ഓട്ടോയില്‍ വെച്ചായിരുന്നു കൂട്ടബലാല്‍സംഗം നടന്നത്. മെയ് 29ന് ഭര്‍ത്താവുമായി വഴക്കിട്ട യുവതി മകളുമായി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
ആക്രമണ സമയത്ത് ഭയപ്പെട്ട് കരഞ്ഞ ഒമ്പതു മാസം പ്രായമുള്ള കുട്ടിയെ ഓട്ടോയില്‍ നിന്ന് അക്രമികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു. കുട്ടി മരിച്ചതിന്റെ ആഘാതത്തില്‍ യുവതി ബലാല്‍സംഗം ചെയ്ത വിവരം ഇതുവരെ പുറത്തു പറഞ്ഞിരുന്നില്ല. സംഭവത്തിന് ശേഷം ഓട്ടോ ഡ്രൈവര്‍ അടക്കമുള്ളവര്‍ ഒളിവിലാണ്. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല