സ്വന്തം ലേഖകന്‍: വിശന്നു വലഞ്ഞ കടവകളുടെ കൂട്ടിലേക്ക് ജീവനോടെ കഴുതക്കുട്ടിയെ തള്ളിയിട്ടു, ചൈനീസ് മൃഗശാലാ ജീവനക്കാരുടെ ക്രൂരവിനോദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. കടുവകള്‍ നീന്തിത്തുടിക്കുന്ന കനാലിലേക്ക് ജീവനക്കാര്‍ കഴുതക്കുട്ടിയെ തള്ളിയിടുകയായിരുന്നു.
തൊട്ടുപിന്നാലെ നീന്തിയെത്തിയ രണ്ടു കടുവകള്‍ കഴുതക്കുട്ടിയെ പിടികൂടി. പക്ഷേ ജീവനുവേണ്ടിയുള്ള ആ സാധു മൃഗത്തിന്റെ ദയനീയ നിലവിളി കേള്‍ക്കാന്‍ മൃഗശാല ജീവക്കാര്‍ക്ക് ചെവിയുണ്ടായിരുന്നില്ല. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ പിന്തുടര്ന്ന് എത്തുന്ന കടുവകള്‍ കഴുതക്കുട്ടിയെ വീണ്ടും പിടിച്ചു വലിച്ചുകൊണ്ടുപോകുന്നതും കാണാം.
കടുവകളില്‍ ഒന്ന് പിന്നിലൂടെ എത്തി കഴുത്തില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരു കടുവ മുന്പില് കൂടി വന്ന് കഴുതക്കുട്ടിയുടെ തലയിലും പുറത്തും കടിക്കുന്നു. നൂറുകണക്കിന് സന്ദര്‍ശകര്‍ നോക്കിനില്‍ക്കെയാണ് മൃഗശാലാ ജീവനക്കാരുടെ ഈ ക്രൂരത. ആ കാഴ്ച അതിഭീകരമായിരുന്നെന്നും തങ്ങള്‍ ഞെട്ടിത്തരിച്ചുവെന്നും ചില സന്ദര്‍ശകര്‍ പറഞ്ഞു.
ജിയാങ് സൂ പ്രവിശ്യയിലെ യാന്ഷെംഗിലൂള്ള ചാങ്ഴൂ മൃഗശാലയിലാണ് സംഭവം. സന്ദര്‍ശകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ജീവനക്കാര്‍ മാപ്പുപറഞ്ഞ് തലയൂരാന്‍ ശ്രമിച്ചു. എന്നാല്‍ സംഭവം സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ പൂര്‍ണ്ണമായും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മനക്കരത്തുള്ളവര് മാത്രമേ ഇത് കാണാവൂ എന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പ് സഹിതം വീഡിയോ യുട്യൂബില്‍ എത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല