സ്വന്തം ലേഖകന്‍: ‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്ലി. ആറു വര്‍ഷം നീണ്ടു നില്ക്കുന്ന കരാറാണ് കോഹ്ലി ഉപേക്ഷിച്ചത്. സി.എന്‍.എന്‍.ഐ.ബി.എന്നിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ല, എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് ശരിയല്ല. ഫിറ്റ്നെസ്സിന്റെ ആദ്യപടി എന്നതു തന്നെ ജീവിതശൈലിയാണ്. ജീവിതശൈലിക്ക് യോജിക്കാത്ത ഒരു സാധനത്തിന്റെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല. അത് പ്രചരിപ്പിക്കുന്നതില്‍ താത്പര്യമില്ല,’ എന്നായിരുന്നു കോലിയുടെ വാക്കുകള്‍.
മഹേന്ദ്ര സിങ് ധോനിയായിരുന്നു മുന്‍പ് പെപ്സികോയുടെ പരസ്യ മോഡല്‍. ഈ കരാര്‍ 11 വര്‍ഷം നീണ്ടു നിന്നു. ധോനിക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായ കോലി ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല എന്നതാണ് കോലിയെ മോഡലാക്കാന്‍ പരസ്യ കമ്പനികള്‍ തിരക്കുകൂട്ടാന്‍ കാരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല