സ്വന്തം ലേഖകന്‍: കശാപ്പ് നിരോധനത്തെ അനുകൂലിക്കുന്നതായുള്ള വ്യാജ പ്രചരണങ്ങളെ തള്ളി എആര്‍ റഹ്മാന്, അഭിമുഖം ദുരുപയോഗം ചെയ്തതായി വിശദീകരണം. താന്‍ ബീഫ് കഴിക്കില്ലെന്നും പശുവിനെ തന്റെ അമ്മ ദൈവമായി ആരാധിച്ചിരുന്നുവെന്നുമാണ് എ.ആര് റഹ്മാന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തെ എ.ആര് റഹ്മാന് സ്വാഗതം ചെയ്തതായും വിവിധ പോസ്റ്റുകളില്‍ പറയുന്നുണ്ട്.
എ.ആര് റഹ്മാന്റെ വാക്കുകളെന്ന പേരില്‍ പ്രചരിക്കുന്നത് ഇങ്ങനെ, ‘ഞാന്‍ ബീഫ് കഴിക്കാറില്ല. പശു ജീവിതത്തിന്റെ വിശുദ്ധ ചിഹ്നമാണ് പശു. പശുക്കളെ കൊല്ലുന്നത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തും. അതിനാല്‍ നമ്മള് അത് അവസാനിപ്പിക്കണം. കന്നുകാലികളുടെ കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു.’
സമൂഹ മാധ്യമങ്ങളിലെ കള്ള പ്രചരണങ്ങളുടെ വസ്തുത പുറത്തു കൊണ്ടുവരുന്ന ഹോക്സ് സ്ലേയറാണ് ഈ പ്രചരണം പൊളിച്ചടുക്കിയത്. പ്രമുഖ വാര്‍ത്താ വെബ്സൈറ്റായ സ്ക്രോളിന് എ.ആര് റഹ്മാന് നല്കിയ അഭിമുഖമാണ് വളച്ചൊടിച്ച് ദുരുപയോഗം ചെയ്തത്. തന്റെ അമ്മ ഹിന്ദുമത വിശ്വാസിയായിരുന്നു. എപ്പോഴും ആത്മീയ ചായ്വുണ്ടായിരുന്നു എന്ന് എ.ആര് റഹ്മാന് പറഞ്ഞതിനെ വ്യാജന്മാര് വളച്ചൊടിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല