1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2017

ജോര്‍ജ് മാത്യു: ഭൗതീക ചിന്തയേക്കാള്‍ ആധ്യാത്മിക ചിന്തകള്‍ പരിപോഷിപ്പിക്കണമെന്ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഉത്‌ബോധിപ്പിച്ചു. ബിര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന വി. കുര്‍ബാനയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്യാത്മിക ചൈതന്യമുള്ള ഒരു പുതുതലമുറ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും തിരുമേനി ചൂണ്ടിക്കാട്ടി. ഇടവകയിലെത്തിയ തിരുമേനിയെ മാനേജിങ് കമ്മിറ്റിയംഗങ്ങളും ഭദ്രാസന പ്രതിനിധികളും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. വിശുദ്ധ ബലിയില്‍ തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് സഹകാര്‍മ്മികനായിരുന്നു. മലങ്കര സഭാ പ്രതിനിധി രാജന്‍ വര്‍ഗീസ്, ഭദ്രാസന കൗണ്‍സിലര്‍ ജോര്‍ജ് മാത്യു, ഇടവക സെക്രട്ടറി ഷിബു തോമസ്, ഭദ്രാസന പ്രതിനിധി ജെയ്‌സണ്‍ തോമസ്, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, അദ്ധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയുടെ പുരോഗതിക്ക് അനുയോജ്യമായ നിരവധി നിര്‍ദ്ദേശങ്ങള്‍ ഇടവക ജനങ്ങള്‍ തീരുമേനിയുമായി ചര്‍ച്ച ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ് സ്വാഗതവും ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ് നന്ദിയും പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.