സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരേദ്കര്‍ അധികാരമേറ്റു. 38 കാരനുമായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും സ്വവര്‍ഗാനുരാഗിയെന്ന് സ്വയം വെളിപ്പെടുത്തിയ ഡോക്ടറുമാണ്. മുംബൈക്കാരനായ ഡോ. അശോക് വരദ്കറിന്റേയും ഐറിഷ് നഴ്സായ മിറിയമിന്റേയും മകനാണ് ലിയോ. 2015ല്‍ 36 ആം ജന്മദിനത്തില് ആര്‍ടിഇ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്നു ലിയോ വരാദ്കര്‍ തുറന്നു പറഞ്ഞത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഈ മാസം ആദ്യം ഫൈന്‍ ഗയേല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ലിയോ കഴിഞ്ഞ ദിവസമാണ് പാര്ലമമെന്റിലെ വോട്ടെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. താവോയ്സീച്ച് എന്നാണ് ഐറിഷ് പ്രധാനമന്ത്രി പദം അറിയപ്പെടുന്നത്. തുല്യാവസരങ്ങളുടെ റിപ്പബ്ലിക്കിനായി പ്രവര്‍ത്തിക്കുമെന്നും ഇടത്തും വലത്തും നിന്നുകൊണ്ടുമാത്രം പുതിയ രാഷ്ട്രീയാവസ്ഥകളെ അഭിമുഖീകരിക്കാന്‍ ആവില്ലെന്നും ഐറിഷ് പാര്ലമന്റൊയ ഡെയ്ലില്‍ സംസാരിക്കവെ ലിയോ പറഞ്ഞു.
28 ആം വയസില്‍ പാര്‍ലമെന്റംഗമായ അദ്ദേഹം ആരോഗ്യമന്ത്രിയായും (201416), ഗതാഗതം, ടൂറിസം, സ്പോര്‍ട്സ് മന്ത്രിയായും (201114) പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979ല്‍ ജനിച്ച ലിയോ ഡബ്ളിനിലെ പ്രശസ്തമായ ട്രിനിറ്റി കോളേജില്‍നിന്നാണ് മെഡിസിനില്‍ ബിരുദം കരസ്ഥമാക്കിയത്. അയര്‍ലന്‍ഡില്‍ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ലിയോയുടെ പ്രധാനമന്ത്രിപദത്തെ നോക്കിക്കാണുന്നത്. ലിയോയുടെ പങ്കാളിയായ മാത്യു ബാരറ്റും ഡോക്ടറാണ്. ജനകീയ വോട്ടടുപ്പിലൂടെ സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്കിയ ലോകത്തെ ആദ്യ രാജ്യമാണ് അയര്‍ലന്‍ഡ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല