സ്വന്തം ലേഖകന്‍: കാബൂളിലെ ഷിയാ പള്ളിയില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു മരണം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ദഷദ് ഇ ബാര്‍ച്ചിലുള്ള അല്‍ സഹ്റ പള്ളിയില്‍ വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി ഒമ്പതിനായിരുന്നു ആക്രമണം ഉണ്ടായത്. റംസാന് നോമ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ഥനകള്‍ക്ക് എത്തിയ വിശ്വാസികളെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്.
പ്രാര്‍ഥന നടക്കുമ്പോള്‍ സ്ഫോടനവും വെടിവയ്പും നടക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
റംസാന് നോന്പിനോടനുബന്ധിച്ച് നടക്കുന്ന പ്രാര്‍ഥനകള്‍ക്ക് എത്തിയ വിശ്വാസികളെയാണ് ചാവേറുകള്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ വര്‍ഷം കാബൂളിലെ പള്ളിയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 27 പേര് കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല