സ്വന്തം ലേഖകന്‍: 256 വയസുവരെ ജീവിച്ച ചൈനീസ് മുത്തശ്ശന്റെ ആരോഗ്യ രഹസ്യം പുറത്ത്. ലീ എന്ന ചൈനീസ് മുത്തശ്ശന് ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. അവസാന ശ്വാസം വലിക്കുന്നതിനു മുമ്പായിരുന്നു വെളിപ്പെടുത്തല്‍. ചൈനക്കാരുടെ ഈ മുതു മുത്തശ്ശന്റെ പ്രായം സംബന്ധിച്ച അവകാശ വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു.
1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150 ആം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായി ടൈംസ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. പിന്നാലെ ലീയുടെ 200 ആം ജന്മദിനത്തില് ചൈനീസ് ഭരണകൂടം നല്കിയ ആശംസകളും തെളിവായി കണ്ടെത്തിയിരുന്നു.
ആ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഔഷധസസ്യങ്ങള്‍ ഭക്ഷണമാക്കി ശീലിച്ചതാണ് ലീയെ 256 വയസുവരെ ജീവിക്കാന്‍ സഹായിച്ചത്. ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നിവയായിരുന്നു 40 വര്‍ഷത്തോളം ലീ കഴിച്ചത്.
ഔഷധസസ്യങ്ങള്‍ മാത്രമല്ല, മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനസിനെ ശാന്തമായി നിര്‍ത്തുന്ന ശ്വസനത്തിനുള്ള തന്ത്രങ്ങളും ശീലിക്കണം. 23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് കണക്ക്. 500 വയസുള്ള ഒരാളെ പരിചയപ്പെട്ടതാണ് ലീ തന്റെ ജീവിതം മാറ്റാനും പുതിയ ശീലങ്ങളിലൂടെ ആയുസു നീട്ടിക്കൊണ്ടു പോകാനും കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല