സ്വന്തം ലേഖകന്‍: ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങള്‍ അഴികള്‍ക്കുള്ളില്‍ ആയേക്കാം, പ്രവസികള്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍. പ്രവാസികള്‍ യഥാര്‍ത്ഥ റസിഡര്നി പെര്‍മിറ്റ് (ഖത്തര്‍ തിരിച്ചറിയല്‍ രേഖ) തന്നെ കൈവശം വയ്ക്കണമെന്നും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് അംഗീകരിക്കില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്കുന്നു. നിങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ട് പോലീസ്, സിഐഡി ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തി എത്തുന്നവരുടെ ഐഡി കാര്‍ഡ് ആവശ്യപ്പെടണമെന്നും മുന്നറിയിപ്പുണ്ട്.
നാട്ടില്‍ നിന്നും ഖത്തിറിലേയ്ക്ക് എത്തുന്നവര്‍ കൂടെ കരുതുന്ന സാധനങ്ങളുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കൊണ്ടു വരുന്ന സാധനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. നൂറ്റിയന്‍പതോളം മരുന്നുകള്‍ക്ക് ഖത്തറില്‍ വിലക്കുണ്ട്. അതുകൊണ്ടു തന്നെ ഡോക്ടറുടെ ഒപ്പും ആശുപത്രി സീലുള്ള കുറിപ്പടിയും ഒരു മാസം വരെ ഉപയോഗിക്കേണ്ട മരുന്നുകള്‍ക്കൊപ്പം സൂക്ഷിച്ചിരിക്കണം. ഒരു മാസത്തിലധികം ഉപയോഗിക്കേണ്ട മരുന്നുകള്‍ക്ക് പകരം ഖത്തറില്‍ ലഭ്യമായ മരുന്ന് വാങ്ങണം.
നിരോധിത മരുന്നുമായി പിടിയിലായാല്‍ മൂന്നു മുതല്‍ അഞ്ചുലക്ഷം റിയാല്‍ വരെ പിഴയും 10 വര്‍ഷം വരെ തടവും ലഭിക്കും. അപകടങ്ങളുടെയോ അതില്‍ ഇരകളായവരുടെയോ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നതിന് വിലക്കുണ്ട്. ഇത് ലംഘിച്ചാല്‍ 10,000 റിയാല്‍ പിഴയോ രണ്ടു വര്‍ഷം വരെ തടവോ ലഭിക്കാം. മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി ഇടഞ്ഞു നില്‍ക്കവെയാണ് ഖത്തര്‍ പ്രവാസികള്‍ക്കായുള്ള പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല