സ്വന്തം ലേഖകന്‍: കൊച്ചി മെട്രോയുടെ പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസിന് വന്‍ സ്വീകരണം, ആദ്യ യാത്രയ്ക്ക് തിരക്കുകൂട്ടി ആയിരങ്ങള്‍. മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധി പേരാണ് ആവേശത്തോടെ പുലര്‍ച്ചയോടെ തന്നെ എത്തിത്തുടങ്ങിയത്. പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്.
രാവിലെ 5.15 ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കൈയ്യടക്കി. ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു നിന്നും ആലുവയില്‍ നിന്നും മാത്രമാണ് ടിക്കറ്റ് നല്‍കിയത്. ഓരോ മിനുട്ട് ഇടവെട്ടുളള 219 സര്‍വീസുകള്‍ രാത്രി 10 മണി വരെ നീണ്ടു നില്ക്കും. പൊതുജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സര്‍വീസുകള്‍ നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും കൊച്ചി മെട്രോ നടത്തിയിരുന്നു.
ആദ്യ ദിവസത്തെ യാത്രയ്ക്ക് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും പുലര്‍ച്ചയോടെ തന്നെ എത്തി. പതിവുപോലെ സെല്‍ഫി എടുത്താണ് ആദ്യ ആംകാംക്ഷ പലരും ആഘോഷമാക്കിയത്. ഏലിയാസ് ജോര്‍ജിനൊപ്പം സെല്‍ഫി എടുക്കാനും യാത്രക്കാര്‍ മത്സരിച്ചു. നിരവധി പേരാണ് ഇന്ന് രാവിലെയോടെയും മെട്യെ കുറിച്ചുളള സംശയങ്ങളും മറ്റും തീര്‍ക്കാന്‍ കസ്റ്റമര്‍ സര്‍വീസുകളെ ബന്ധപ്പെട്ടത്.
ഗ്രൂപ്പ് ബുക്കിങ്ങിനായുള്ള സാധ്യതകള്‍ തേടിയും വ്യാപക അന്വേഷണമാണ് എത്തുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചിവണ്‍ സ്മാര്‍ട് കാര്‍!ഡ് സ്വന്തമാക്കാനുള്ള അവസരവും യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല