സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളിയായ പാലക്കാട് സ്വദേശി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പാലക്കാട് സ്വദേശി സജീര്‍ മംഗലശ്ശേരി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു കൊണ്ടുള്ള ചിത്രം ഉള്‍പ്പെടെയുള്ള വാട്സാപ്പ് സന്ദേശം കുടുംബത്തിന് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സജീര്‍ മരിച്ചതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
എന്നാല്‍, ഇപ്പോള്‍ സജീറിന്റെ മൃതദേഹത്തിന്റെ ചിത്രം ഉള്‍പ്പെടെയുള്ള സന്ദേശമാണ് കുടുംബത്തിന് ലഭിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ നിന്നും ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ മുഖ്യകണ്ണിയെന്ന് പോലീസ് സംശയിക്കുന്നയാളാണ് സജീര്‍ മംഗലശ്ശേരി. കേരളത്തില്‍ നിന്നും 21 പേരാണ് ഐഎസ് കേന്ദ്രങ്ങളില്‍ എത്തിയത്. സജീറിന്റെ മരണത്തോടെ നാലു പേര് കൊല്ലപ്പെട്ടതായി പോലീസും എന്‍ഐഎയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഐഎസിലേക്ക് ചേര്‍ന്ന മലയാളിളുടെ വിവരം സംബന്ധിച്ച് നേരത്തേും വാട്ട്സാപ്പ്, ടെലഗ്രാം സന്ദേശങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. നേരത്തെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഹഫീസുദ്ദിന്റെ പേരില്‍ അഫ്ഗാന് ടെലിഗ്രാം ഐഡിയില്‍ നിന്നാണ് വിവരം ലഭിച്ചത്. ഐഎസില്‍ ചേര്‍ന്ന മലയാളികളെ കുറിച്ചുള്ള ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചു കൊണ്ടുള്ള സന്ദേശം എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല