ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍പെട്ട മര്‍ഡോക്ക് പത്രത്തിന്റെ സിഇഒ റബേക്ക ബ്രൂക്ക്‌സ് രാജിവച്ചു. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഇന്റര്‍ നാഷണഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് റബേക്ക.
മര്‍ഡഡോക്കിന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായിരുന്നു റബേക്ക. ഇവര്‍ ന്യൂസ് ഒഫ് ദ വേള്‍ഡിന്റെ ചുമതല വഹിക്കുന്ന സമയത്താണ് വാര്‍ത്തയ്ക്കായി ഫോണ്‍ ചോര്‍ത്തല്‍ നടന്നതെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ന്യൂസ് ഒഫ് ദ വേള്‍ഡ് കഴിഞ്ഞയാഴ്ച അടച്ചു പൂട്ടിയിരുന്നു.
വിവാദത്തിന്റെ മുഖ്യ ഇരയാണു ബ്രൂക്‌സ് എന്നാണ് ബ്രിട്ടീഷ് മാധ്യമലോകം വിലയിരുത്തുന്നത്. ഇപ്പോഴത്തെ വിവാദ ചര്‍ച്ചകളില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നു ബ്രൂക്‌സ് ഭാവിയിലെ പ്രയത്‌നങ്ങള്‍ക്ക് ഇതു പാഠമാകട്ടെയെന്നു രാജിക്കത്തില്‍ വ്യക്തമാക്കി.
സ്‌കൈ ഇറ്റാലിയയുടെ സിഇഒ ടോം മോക്ക്‌റിഡ്ജിനെ റബേക്കയ്ക്ക് പകരമായി നിയമിച്ചതായി ന്യൂസ് ഇന്റര്‍ നാഷണഷണല്‍ അറിയിച്ചു. ടോമിന് കമ്പനിയെ നല്ല നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവുമെന്നും കമ്പനിക്ക് മികച്ചൊരു ഭാവി അദ്ദേഹത്തിലൂടെ ഉണ്ടാകുമെന്നും മര്‍ഡോക്കിന്റെ മകനും ന്യൂസ് കോര്‍പ്പറേഷന്റെ തലവന്‍മാരില്‍ ഒരാളുമായ ജയിംസ് മര്‍ഡോക്ക് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല