സ്വന്തം ലേഖകന്‍: ‘മുസ്ലീങ്ങളെ മുഴുവന്‍ ഞാന്‍ കൊന്നൊടുക്കും,’ ലണ്ടന്‍ ഫിന്‍സ്ബെറി പള്ളി ആക്രമണത്തിലെ പ്രതി ജനക്കൂട്ടത്തോട് ആക്രമിച്ചതായി ദൃക്സാക്ഷികള്‍, ആക്രമണം മുസ്ലീങ്ങളെ ഉന്നംവച്ചാണെന്ന സംശയം ബലപ്പെടുന്നു. ലണ്ടന്‍ ഫിന്‍സ്ബറിയിലെ പള്ളിക്ക് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ കാല് നടയാത്രക്കാര്ക്കിടയിലേക്കായിരുന്നു അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. പള്ളിയില്‍ നിന്ന് നിസ്കാരം പുറത്തിറങ്ങിയവരെ കാത്ത് ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.
പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുകയായിരുന്ന ജനക്കൂട്ടത്തിനു നേരയാണ് ഡാരെന്‍ ഓസ്ബോന് എന്ന അക്രമി വാഹനം ഓടിച്ചു കയറ്റിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. സംഭവം ഭീകരാക്രമണമാണെന്നും ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നുമാണ് പോലീസ് നിഗമനം.
അതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍കൂടി മരിച്ചതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഓസ്ബോണ്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നുവെന്നും ആക്രമണം തികഞ്ഞ ഭ്രാന്തായിരുന്നുവെന്നും ഒസ്ബോണിന്റെ കുടുംബം പ്രതികരിച്ചു. ഇയാള്‍ ഭീകരനല്ലെന്നും മാനസിക വിഭ്രാന്തിയുള്ളയാള്‍ മാത്രമാണെന്നും അമ്മ ക്രിസ്റ്റീന്‍ മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല