വീടുകളുടെ വിലയില്‍ ഇടിവുണ്ടാകുമ്പോഴും വാടകയുടെ ഗ്രാഫ് മുകളിലോട്ടു തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍.ഇംഗ്ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വീട്ടുവാടകയില്‍ ഉണ്ടായത് 4 .1 ശതമാനം വളര്‍ച്ച! ഇപ്പോള്‍ ഇംഗ്ലണ്ടിലും വേല്സിലും വാടകയ്ക്കൊരു വീട് കിട്ടണമെങ്കില്‍ ശരാശരി 700 പൌണ്ട് മാസവാടക കൊടുക്കേണ്ട നിലയാണ്.
ജോലിക്കും പഠനത്തിനുമായ് യുകെയില്‍ വന്നിട്ടുള്ള മലയാളികള്‍ അടക്കമുള്ള വിദേശികളെയാണ് ഇത് ഗുരുതരമായ് ബാധിക്കുക. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 28 പൌണ്ട് കൂടുതലാണ് ഇപ്പോഴത്തെ ശരാശരി മാസവാടക. ലണ്ടനിലാണ് വാടകനിരക്കില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുണ്ടായതും അവിടെ തന്നെയാണ് ഏറ്റവും കൂടുതല്‍ വാടക കൊടുക്കേണ്ടതും – രണ്ടു ബെഡ്റൂം ഉള്ള ഒരു വീടു കിട്ടാന്‍ 1000 പൌണ്ടില്‍ കൂടുതല്‍ വാടക കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍ ലണ്ടനില്‍ .
വാടകവീടുകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന കുറവാണ് പ്രധാനമായും വാടകനിരക്കില്‍ ഈ വലിയ ഉയര്‍ച്ച ഉണ്ടാകാന്‍ പ്രധാന കാരണം, കുടിയേറ്റക്കാരുടെ എണ്ണത്തില്‍ അസാധാരണമായ വളര്‍ച്ച ഇംഗ്ലണ്ടില്‍ ഉണ്ടായതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതിനു പുറകെയാണ് ഇപ്പോള്‍ ഈ റിപ്പോര്‍ട്ട്. വാടക വീടുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയത് മൂലം വീട്ടുടമകള്‍ താങ്കളുടെ വീടിന്റെ വാടക സ്വന്തം ഇഷ്ടത്തിനു വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണുന്നത്.
ലണ്ടന്‍ കഴിഞ്ഞാല്‍ വാടകനിരക്കിന്റെ കാര്യത്തില്‍ മുന്നിട്ട് നില്ക്കുന്ന തെക്ക്-കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളാണ്, 5 .1 ശതമാനമാണ് അവിടെ വാടകനിരക്കില്‍ വന്നിട്ടുള്ള ഉയര്‍ച്ച. ഇതോടൊപ്പം തന്നെ സ്ഥലവിലയിലും വലിയ വളര്‍ച്ചയാണ് – ഏതാണ്ട് 10 ശതമാനത്തില്‍ അധികം- യുകെയില്‍ ഉണ്ടായിരിക്കുന്നത്. വടകാനിരക്കിന്റെ ഉയര്‍ച്ചയില്‍ അല്പമെങ്കിലും കുറവുള്ളത് യുകെയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ്. 1 .6 ശതമാനമാണ് അവിടെ കഴിഞ്ഞ മാസം വരെ രേഖപ്പെടുത്തിയ വളര്‍ച്ച എങ്കിലും ഈ നിരക്ക് ഇനിയും ഉയര്ന്നെക്കാന് സാധ്യത കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല