സ്വന്തം ലേഖകന്‍: ദക്ഷിണേഷ്യക്കാര്‍ അല്ലാത്തവരോട് വംശീയ വിവേചനം കാണിക്കുന്നു, ഇന്‍ഫോസിസിനെതിരെ കേസുമായി അമേരിക്കക്കാരി യുഎസ് കോടതിയില്‍. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന് ഗ്രീനാണ് ടെക്സസിലെ യുഎസ് ജില്ലാ കോടതിയില്‍ ജൂണ്‍ 19ന് കേസ് ഫയല്‍ ചെയ്തത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ് നായിക്, ബിനോദ് ഹംപാപൂര്‍ എന്നിവര്‍ക്കെതിരെയാണ് വംശീയ വിവേചനമാരോപിച്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
വംശീയത, ദേശീയത എന്നിവയുടെ പേരില്‍ ദക്ഷിണേഷ്യക്കാരോട് വിവേചനപരമായി പെരുമാറിയതായി ഹര്‍ജിയില്‍ പറയുന്നുണ്ട്. പരാതി നല്‍കിയതിനെ തുടര്‍ന്ന് എറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു. ഒരു തരത്തിലുള്ള നടപടികളും അനൂകുല്യങ്ങളും നല്‍കാതെയാണ് പിരിച്ചുവിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ സ്വദേശിവത്ക്കരണം നടത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഇന്‍ഫോസിസിനെതിരെ ഇങ്ങനെയൊരു പരാതി ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അമേരിക്കകാരായ 10,000 ജീവനക്കാരെ നിയമിക്കുമെന്ന് ഇന്‍ഫോസിസ് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വംശീയ വിവേചനം കാട്ടിയെന്ന ആരോപണവും കേസും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല