1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2017

ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (H.M.A)യുടെ ആഭിമുഖ്യത്തില്‍ സിനിമാ സീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ടു മെഗാ ഷോ ജൂലൈ 9 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ അരുണ്‍ ഗോപന്‍, ബാഹുബലി സിനിമയിലൂടെ പ്രശസ്തയായ നയന നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഗാനമേളയും പ്രശസ്ത കോമഡി ആര്‍ട്ടിസ്റ്റ് രജി രാമപുരം ഒരുക്കുന്ന വണ്‍മാന്‍ ഷോയും കലാഭവന്‍ മണിയുടെ ഡ്യൂപ്പ് എന്ന പേരിലറിയപ്പെടുന്ന പ്രശസ്ത കോമഡി ആര്‍ട്ടിസ്റ്റ് കൃഷ്ണകുമാറിന്റെ നാടന്‍ പാട്ടുകളും മിമിക്രിയും കൂടാതെ പ്രശസ്ത സിനിമ സീരിയല്‍ ആര്‍ട്ടിസ്റ്റ് കാവ്യ സുരേഷും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും പരിപാടികള്‍ക്ക് വര്‍ണ്ണ പകിട്ടേകും.

മലയാള ചലച്ചിത്ര ലോകത്തും അതോടൊപ്പം യുകെയിലും പ്രശസ്തരായ നിരവധി കലാകാരന്മാരുടെയും സംഗമവേദിയാകും മെഗാ ഷോ. മെഗാഷോയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. പക്ഷെ 5 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. മെഗാഷോയുടെ പ്രവേശന പാസുകള്‍ സിംഗിള്‍ മുതല്‍ ഫാമിലി വരെയുള്ള പ്രത്യേക പാസുകള്‍ ഭാരവാഹികളുടെ പക്കല്‍ നിന്നും ലഭ്യമാകുന്നതാണ്. ജൂലൈ 9ന് വൈകുന്നേരം 4 മണി മുതല്‍ നടത്തപ്പെടുന്ന മെഗാഷോയിലേക്ക് ഹേവാര്‍ഡ്‌സ്ഹീത്തിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ കലാപ്രേമികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.

ഇവരെ കൂടാതെ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു പോത്താനിക്കാട്, സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗീസ് മടമന, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജിത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ സദാനന്ദന്‍ ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ്, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടനാ സമിതി പ്രവര്‍ത്തിച്ചു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ബിജു പോത്താനിക്കാട്: 07883013201
ജോസഫ് തോമസ്: 07413545841
ജിത്തു മാത്യു: 07868242189
ജിജോ അരയത്ത്: 07403158044
ബേസില്‍ ബേബി: 07402735958

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.