സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് യുകെയില്‍ തുടരാമെന്ന് നിലപാട് മയപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്. തന്റെ ബ്രെക്‌സിറ്റ് നിലപാടുകള്‍ നാനാഭാഗത്തു നിന്നു രൂക്ഷമായ വിമര്‍ശനം നേരിടുന്നതിലാണ് മേയ് നിലപാട് മയപ്പെടുത്തിയതെന്നാണ് സൂചന. ബ്രസ്സല്‍സില്‍ നടന്ന യുകെ, ഇയു ഉച്ചകോടിയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാഗ്ദാനം.
ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനില്‍നിന്നും ബ്രിട്ടന്‍ പുറത്തുപോവാനൊരുങ്ങുന്നത് ഇവിടെയുള്ള ഇ.യു പൗരന്മാരില്‍ ആശങ്ക പരത്തിയിരുന്നു. ഏകദേശം 30 ലക്ഷം യൂറോപ്യന്‍ വംശജരാണ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരായുള്ളത് എന്നാണ് കണക്ക്. യു.കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട ശേഷം ആദ്യമായാണ് തെരേസ മേയ് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളെ അഭിസംബോധന ചെയ്യുന്നത്.
ആരും തന്നെ കുടുംബത്തെ വേര്‍പെടുത്തി രാജ്യം വിട്ടുപോവണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. യുകെ പ്രതിനിധാനം ചെയ്യുന്നത് നീതിപൂര്‍വവും ഗൗരവതരവുമായ കാര്യങ്ങളാണ്. ഇവിടെ താമസിച്ച് തൊഴിലിലൂടെയും ജീവിതത്തിലൂടെയും സംഭാവനകള്‍ അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഉറപ്പായും സാധ്യമാവുമെന്നും തെരേസാ മേയ് ഊന്നിപ്പറഞ്ഞു. ഇയു യുകെ ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളില്‍ ഒന്നാണ് ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ തുടരുന്ന ഇയു പൗരന്മാരുടെ ഭാവി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല