സ്വന്തം ലേഖകന്‍: പാക് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്താനി സൈനികനില്‍ നിന്നും നിരവധി ആധുനിക ഉപകരണങ്ങള്‍ സൈന്യം കണ്ടെടുത്തിരുന്നു. ഒരു ഹെഡ് ക്യാമറയും കഠാരയും വെടിക്കോപ്പുകളും ഗ്രനേഡുകളും തോക്കുകളും മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
പാകിസ്താന് ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ക്യാമറയുടെ ഉള്ളടക്കം പരിശോധിക്കുകയാണ്. നിയന്ത്രണ രേഖ ലംഘിക്കാറില്ലെന്ന പാക് സര്‍ക്കാരിന്റെ വാദം പൊളിക്കുന്നതാണ് ഈ തെളിവുകള്‍.
എന്നാല്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്ത ക്യമാറയില്‍ പാക് സൈന്യത്തിന്റെ പരിശീലന ക്യാമ്പിന്റെ ദൃശ്യങ്ങളും ഉണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന. കൂടാതെ പാക് സൈന്യം നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈനിക പോസ്റ്റിന്റെ 200 മീറ്റര്‍ അകലെ വരെ എത്തി നടത്തിയ ഏറ്റുമുട്ടലിന്റെ പൂര്‍ണ ദൃശ്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമോ എന്ന കാര്യം സൈന്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല