സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിയുടെ പോര്‍ച്ചുഗല്‍ സന്ദര്‍ശനം, ഇന്ത്യയും പോര്‍ച്ചുഗലും 11 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കു ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ 11 കരാറുകള്‍ ഒപ്പുവച്ചു.
വിദ്യാഭ്യാസം, ഭീകരവിരുദ്ധ പോരാട്ടം, ശാസ്ത്ര സങ്കേതികവിദ്യാ, ബഹിരാകാശ ഗവേഷണം തുടങ്ങിയ രംഗങ്ങളിലാണു സഹകരണത്തിനാണു ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. സാങ്കേതിക ഗവേഷണങ്ങള്‍ക്കായി 40 ലക്ഷം യൂറോയുടെ സംയുക്ത ഫണ്ടും പ്രഖ്യാപിച്ചു. ഇരട്ട നികുതി ഒഴിവാക്കല്‍, നാനോ ടെക്നോളജി, സാംസ്കാരിക വിനിമയം തുടങ്ങിയ രംഗങ്ങളിലും സഹകരിച്ചു പ്രവര്‍ത്തിക്കുവാനും ഇരുരാജ്യങ്ങളും ധാരണയായി.
പോര്‍ച്ചുഗലിലെത്തിയ നരേന്ദ്ര മോദിയെ പോര്‍ച്ചുഗല്‍ വിദേശകാര്യമന്ത്രി അഗസ്റ്റോ സാന്റോസ് സില്‍വയാണ് സ്വീകരിച്ചത്. പോര്‍ച്ചുഗലിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. പോര്‍ച്ചുഗലില്‍നിന്നു അമേരിക്കയിലേക്ക് പോയ മോദി തിങ്കളാഴ്ച പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച മോദി നെതര്‍ലന്‍ഡ്സിലേക്ക് തിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല