സ്വന്തം ലേഖകന്‍: നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ വരവേല്‍പ്പ്, ട്രംപുമായുള്ള കൂടിക്കാഴ്ച ഇന്ന്, നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയാകും. പോര്‍ച്ചുഗലിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മോദി അമേരിക്കയിലേക്ക് യാത്രതിരിച്ചത്.വാഷിംഗ്ടണ്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ മോദിയെ യുഎസ് ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവും ചേര്‍ന്ന് സ്വീകരിച്ചു. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് സര്‍നയും ഭാര്യയും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
തുടര്‍ന്ന് ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വെച്ച് മോദി ഇന്ത്യന്‍ സമൂഹവുമായി സംവദിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാലാമത്തെയും, ട്രംപ് അധികാരമേറ്റശേഷം ആദ്യത്തെയും യുഎസ് സന്ദര്‍ശനമാണിത്. ട്രംപ് പ്രസിഡന്റായ ശേഷം 2 തവണ ഫോണ്‍ സംഭാഷണം നടത്തിയിരുന്നെങ്കിലും നേരിട്ടുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. യുഎസുമായുള്ള ബന്ധങ്ങള്‍ ആഴത്തില്‍ ഊട്ടിയുറപ്പിക്കുന്നതിനാണ് യാത്ര എന്നാണു മോദി യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്.
യുഎസിലെ വ്യവസായ പ്രമുഖരായ ആപ്പിളിന്റെ ടിം കുക്ക്, വാള്‍മാര്‍ട്ടിന്റെ ഡഗ് മക്മില്ലന്, കാറ്റര്‍പില്ലറിന്റെ ജിം അംപിള്‍ ബി, ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല തുടങ്ങിയ 19 സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസിനടുത്തുള്ള വില്ലാര്‍ഡ് ഇന്റര്‍കോണ്ടിനന്റലില്‍ നടന്ന ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെപ്പറ്റി വിശദീകരിച്ച മോദി ഇന്ത്യയില്‍ നിക്ഷേപത്തിന് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അ!ഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതായിരിക്കും മോദി ട്രംപ് കൂടിക്കാഴ്ച. തുടര്ന്ന്ന്ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ മോദിക്ക് ട്രംപ് വിരുന്നൊരുക്കും. പ്രസിഡന്റായ ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസില്‍ വിദേശ രാഷ്ട്ര തലവന്‍ വിരുന്നൊരുക്കുന്നത്. തുടര്‍ന്നുള്ള കൂടിക്കാഴ്ചയില്‍ നിരവധി കരാറുകള്‍ ഒപ്പുവെയ്ക്കും. ഇരു നേതാക്കളും സംയുക്ത പ്രസ്താവനയും പുറപ്പെടുവിക്കും.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ എച്ച്.ആര്. മക്മാസ്റ്റര്‍, സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്, പ്രതിരോധ സെക്രട്ടറി ജെയിംസ് മാട്ടിസ്, കൊമേഴ്സ് സെക്രട്ടറി വില്‍ബര്‍ റോസ്, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുണ്ട്.
ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരത്തിലെത്തിയ ശേഷം യുഎസ് നയതന്ത്ര കാര്യങ്ങള്‍ മാറിവരുന്ന സാഹചര്യത്തില്‍ ഇരു രാഷ്ട്രങ്ങളുടേയും തലവന്മാര് തമ്മിലുള്ള കൂടിക്കാഴ്ട ഏറെ നിര്‍ണായകമാണ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം ഇരുവരും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ലിസ്ബണ്‍, പോര്‍ച്ചുഗല്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മോദി അമേരിക്കയിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല