കോട്ടയം: മന്ത്രി പി.ജെ ജോസഫിന്റെ ഫോണില്‍ നിന്നും യുവതിക്ക് എസ്.എം.എസ് അയച്ചുവെന്ന പരാതിയില്‍ പാര്‍ട്ടിയില്‍ വിവാദം. എസ്.എം.എസിന് പിന്നില്‍ പി.സി ജോര്‍ജ്ജ് ആണെന്ന ആരോപണമാണ് പുതിയ വിവാദമുയര്‍ത്തുന്നത്.
മന്ത്രി പി.ജെ ജോസഫിന്റെ ഫോണില്‍ നിന്നും എസ്.എം.എസ് അയച്ചതുമായി ബന്ധപ്പെട്ട് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവന വിവരക്കേടാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വ്യക്തമാക്കി. പി.ജെ ജോസഫിനെതിരായ ഗൂഡാലോചന അന്വേഷിക്കണമെന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ക്കായി താന്‍ ശ്രമിക്കുകയോ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.
തൊടുപുഴയിലെ ഒരു യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് പി.ജെ ജോസഫിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പരാതി. സംഭവത്തിന് പിന്നില്‍ പി.സി ജോര്‍ജിന് പങ്കുണ്ടെന്ന് ചില ആരോപണം ഉയര്‍ന്നിരുന്നു.
സംഭവത്തിലെ സാക്ഷിയായ ജയ്മോന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നു. ജോസഫിനെതിരായ ഗൂഡാലോചനയില്‍ പി.സി ജോര്‍ജിന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സംഭവത്തില്‍ ജോര്‍ജിനെതിരെ തെളിവ് ലഭിച്ചാല്‍ പാര്‍ട്ടിയില്‍ നടപടി ആവശ്യപ്പെടുമെന്നും ഇതുമായി ബന്ധപ്പെട്ട സംഭവം പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല