സ്വന്തം ലേഖകന്‍: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മലയാളി കുടുംബത്തിലെ മൂന്നു പേര് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. മക്ക മദീന അതിവേഗപാതയില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഒരു കുടുംബത്തിലെ മൂന്നു മലയാളികള്‍ മരിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന് വീട്ടില്‍ അഷ്റഫ്, ഭാര്യ റസിയ, മകള്‍ ഹഫ്സാന അഷ്റഫ് എന്നിവരാണു മരിച്ചത്.
ഇവരുടെ മറ്റു രണ്ട് മക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ദമ്മാമില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ഗുലൈസ എന്ന സ്ഥലത്തുവെച്ചാണ് വാഹനാപകടം നടന്നത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയില്‍ പെരുന്നാള്‍ നമസ്കാരവും കഴിഞ്ഞു മദീന സന്ദര്‍ശനത്തിനായി പോകുകയായിരുന്നു കുടുംബം.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് അപകടം. മൃതദേഹങ്ങള്‍ ഗുലൈസ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ദമ്മാമില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അഷ്റഫ്. ഭാര്യയും മക്കളും സന്ദര്‍ശക വീസയില്‍ സൗദിയില്‍ എത്തിയതായിരുന്നു. നാലുദിവസം മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്?.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല