സഖറിയ പുത്തന്‍കളം: ക്നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു. ക്നാനായ സമുദായത്തിന്റെ പ്രൗഢിയും ആഢ്യത്വവും വിളിച്ചോതുന്ന പടുകൂറ്റന്‍ സമാനമായ റീലിയ്ക്കായി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുന്നു. മൂന്ന് കാറ്റഗറിയിലായി റാലി മത്സരം നടക്കുമ്പോള്‍ ഓരോ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടാന്‍ വേണ്ടി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുകയാണ്. ഒട്ടുമിക്ക യൂണിറ്റുകള്‍ യൂണിഫോം വേഷവിധാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.
‘സഭ സമുദായ സ്നേഹം ആത്മാവില്‍ അഗ്നിയായി ക്നാനായ ജനത’ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി നിരവധി ഫോട്ടോകളും നിശ്ചലദൃശ്യങ്ങളും റാലിയ്ക്ക് മിഴിവേകും. റാലിയുടെ ഏറ്റവും മുന്നിയിലായി അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവും വൈദികരും യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും അണിനിരക്കും. യുകെ, ഇന്ത്യ, യുകെകെസിഎ പതാകകളുടെ പിന്നിലായി എല്ലാ നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്സും അണിനിരക്കും. ക്നാനായ വുമണ്‍സ് ഫോറം ഭാരവാഹികള്‍, യുകെകെസിവൈഎല്‍ ഭാരവാഹികള്‍ എന്നിവര്‍ പതാകയേന്തി അണിനിരക്കും. തുടര്‍ന്ന് അക്ഷരമാല ക്രമത്തില്‍ യൂണിറ്റുകള്‍ അണിനിരക്കും.
ദൃശ്യഭംഗിക്ക് 25 , കണ്വന്ഷന് തീം 25 , വസ്ത്രവിതാനം 20 , അംഗനമാരുടെ പങ്കാളിത്തം 20 , യൂണിറ്റിന്റെ ലേഖനം 10 എന്നിങ്ങനെയാണ് റാലിക്ക് മാര്‍ക്ക് കൂട്ടുന്നത്. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ യുകെകെസിഎ കണ്വന്ഷന് നടത്തുവാന്‍ സാധിച്ചത് ആത്മാഭിമാനം നല്‍കുകയാണ്. അതിബൃഹത്തായ കണ്വന്ഷന് വര്‍ണ്ണ മനോഹരമായി പ്രകാശിക്കും.
കണ്വന്ഷന് വിജയത്തിന് യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രറഷര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപേദേശക സമിതി അംഗങ്ങള്‍ ആയ ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല