സാധാരണയായ് തടി കുറച്ചു പൂര്‍ണ ആരോഗ്യതോടെയാണ് നമ്മളെല്ലാം ജീവിക്കാന്‍ ആഗ്രഹിക്കുക. എന്നാല്‍ ന്യൂ ജഴ്സിയിലെ രണ്ടു കുട്ടികളുടെ അമ്മയായ ഡോണ സിംപ്സന്‍ തന്നെ ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. അതിനു വേണ്ടിയവര്‍ തന്റെ പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങി അതില്‍ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ വരെ തുടങ്ങി! പണം കൊടുത്താല്‍ മിസിസ്. സിംപ്സന്റെ സൈറ്റില്‍ നിന്നും അവരുടെ ‘ഭക്ഷണ കാര്യങ്ങള്‍’ നമുക്ക് കണ്ടറിയാം.
44 വയസ്സുകാരിയായ മിസിസ്. സിംപ്സന്‍ 15000 കലോറിയാണ് ഒരു ദിവസം ഇതിനായ് അകത്താക്കുന്നത്! ശരാശരി ഒരു സ്ത്രീയ്ക്ക് ആരോഗ്യവതിയായ് ജീവിക്കാന്‍ 2000 കലോറി മാത്രമെ ആവശ്യമുള്ളൂ എന്നോര്‍ക്കുക. മിസിസ്. സിംപ്സന്റെ പേരിലാണ് ലോകത്തിലെ ഏറ്റവും ഭാരമുള്ള അമ്മയെന്ന ഗിന്നസ് റെക്കോര്ഡ്, 3 വര്‍ഷം മുന്‍പ് മകള്‍ ജാക്കലിനെ പ്രസവിക്കുമ്പോള്‍ 520lbs ആയിരുന്നവരുടെ ഭാരം.
20 ഡോളര്‍ ആണ് അവര്‍ ഒരു മാസത്തേക്ക് തന്റെ വെബ്സൈറ്റില്‍ നിന്നും അവരുടെ ‘വലിയ തീറ്റക്കാര്യങ്ങള്‍ ‘ അറിയുന്നതിനായ് ഓരോരുത്തരില്‍ നിന്നും ഈടാക്കുന്നത്. ഇതുവരെ 9000 ഡോളര്‍ ഇങ്ങനെ അവര്‍ക്ക് ലഭിക്കുകയുണ്ടായി, ഈ പണം മുഴുവന്‍ തന്റെ ഭക്ഷണ ബില്‍ അടയ്ക്കാനാണ് അവര്‍ വിനിയോഗിച്ചത്.
മിസിസ്. സിംപ്സന്‍ പറയുന്നത് തടി കുറയുമോ എന്ന് ഭയന്ന് അവര്‍ യാതൊരു വിധ വ്യായാമങ്ങളും ചെയ്യാറില്ലത്രേ!
തടി കൂട്ടുക എന്നത് അപകടം പിടിച്ച കാര്യമാണ് പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, ഡയബറ്റിസ്, അറ്റാക്ക് തുടങ്ങിയ അനെക്കം രോഗങ്ങള്‍ വരുമെന്നിരിക്കെ. ഇത് കൂടാതെ സ്ത്രീകളില്‍ പ്രസവത്തിനു മുന്‍പും പിന്‍പും പല തരത്തിലും ആരോഗ്യപ്രഷണങ്ങള്‍ തടി മൂലം ഉണ്ടാകാറുമുണ്ട്, തന്റെ ആരോഗ്യം പണയം വെച്ചാണ് ഡോണ സിംപ്സന്‍ ഭാരം കൂട്ടല്‍ യഞ്ജത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.!
കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടയില്‍ 50 ശതമാനത്തിലധികം വളര്‍ച്ചയാണ് പൊണ്ണതടിയരുടെ കാര്യത്തില്‍ യുകെയില്‍ ഉണ്ടായിരിക്കുന്നത്. മുതിര്‍ന്നവരില്‍ കാല്‍ഭാഗവും പൊണ്ണതടിയുള്ളവരും പത്തില്‍ ആറ് പേര്‍ അമിതഭാരമുള്ളവരും ആണത്രേ.
കഴിഞ്ഞ വര്‍ഷം യുകെയിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായിരുന്ന ഷാരോണ്‍ മെവ്ടിമ്ലര്‍ ഹൃടയാഘാതം മൂലം മരണപ്പെട്ടിരുന്നു, മരിക്കുമ്പോള്‍ വെറും നാല്‍പ്പത് വയസ്സ് മാത്രമായിരുന്നു അവരുടെ പ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല