സ്വന്തം ലേഖകന്‍: സിക്കിമില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം, രണ്ട് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. സിക്കിമിലെ അതിര്‍ത്തി മേഖലയായ ദോഖലയില് ഏതാനും ദിവസങ്ങളായി ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ തമ്മില്‍ ഉരസല്‍ നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെ തുടര്‍ച്ചയായി കൈലാസമാനസസരോവരത്തിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഇന്ത്യയില്‍നിന്നുള്ള തീര്‍ഥാടകരെ ചൈന തടഞ്ഞിരുന്നു. ഇരു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തമ്മില്‍ ജൂണ്‍ 20 ന് ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സിക്കിം, ഭൂട്ടാന്, ടിബറ്റ് എന്നിവയുടെ സംഗമസഥലമായ ദോക്കല മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം മുന്‍പും ഉണ്ടായിട്ടുണ്ട്. 2008 നവംബറിലും ചൈന ഇന്ത്യന്‍ ആര്‍മി ബങ്കറുകള്‍ തകര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല