എബിന്‍ ബേബി: കഴിഞ്ഞ ദിവസം ബിര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലിഷര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസ്സോസിയേഷനുകളെയും പിന്‍തള്ളിക്കണ്ടാണ് എന്നും യൂകെയിലെ മറ്റുഅസ്സോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു വക്തിഗദ ചാംപ്യന്‍ഷിപ്പോടെ നാഷണല്‍ ചാംപ്യന്‍ഷിപ് പട്ടം കരസ്ഥമാക്കിയത്.
റയാന്‍ ജോബി , അനീഷ വിനു, ഷാരോണ്‍ ടെറന്‍സ് എന്നിവരാണ് വക്തിഗദ ചാംപ്യന്‍ഷിപ് സ്വന്തമാക്കിയത്. ആഞ്ചലീന സിബി, സിയന്ന സോണി, നികിത സിബി, നോയല്‍ സിബി, അസോസിയേഷന്‍ പ്രസിഡന്റ് വിനു ഹോര്‍മിസ് എന്നിവരാണ് വിവിധ മത്സരങ്ങളില്‍ പ്രധാനമായും വിജയികളായതു. മത്സരങ്ങളില്‍ പങ്കടുക്കുകയും, വിജയിക്കുകയും ചെയ്തവരോടുള്ള നന്ദി ഈയവസരത്തില്‍ എസ് എം എ പ്രസിഡന്റ് വിനു ഹോര്‍മിസ്, സെക്രട്ടറി ജോബി ജോസ് എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല