സ്വന്തം ലേഖകന്‍: മോദിയെക്കാണാന്‍ മെലാനിയ ട്രംപ് എത്തിയത് ഒന്നര ലക്ഷം രൂപയുടെ വസ്ത്രമണിഞ്ഞ്. അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്.
ട്രംപ് പ്രസിഡന്റായശേഷം ഏതെങ്കിലും വിദേശഭരണാധികാരിക്കു വൈറ്റ് ഹൗസില്‍ ലഭിക്കുന്ന ആദ്യത്തെ അത്താഴവിരുന്നുമായിരുന്നു മോദിക്കു ലഭിച്ചത്. എന്നാല്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴും ക്യാമറ കണ്ണുകള്‍ അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിലേക്കും അവരുടെ മഞ്ഞ ഫ്രോക്കിലുമായിരുന്നു.
1,39,180 (2,160 ഡോളര്‍) രൂപയുടെ വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. നേരത്തെ ട്രംപിന്റെ മധേഷ്യ, യൂറോപ്പ് സന്ദര്‍ശനത്തിലും മെലാനിയ വിലയേറിയ വസ്ത്രങ്ങള്‍ അണിയുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. മുന്‍ സൂപ്പര്‍ മോഡലായ മെലാനിയ ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം അത് വാര്‍ത്തയാകുക പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല