സ്വന്തം ലേഖകന്‍: സെര്‍ച്ച് റിസള്‍ട്ടില്‍ കൃത്രിമം, ഗൂഗിളിന് യൂറോപ്യന്‍ കമ്മീഷന് വക 240 കോടി യൂറോ പിഴ. ഓണ്‍ലൈന്‍ ഷോപ്പിങ് സംബന്ധിച്ച ആന്റി ട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനാണ് ഗൂഗിള്‍ പിഴ നല്‍കേണ്ടത്. 2.42 ബില്യന്‍ ഡോളറാണ് വിശ്വാസ ലംഘനം നടത്തിയതിന് ഗൂഗിളിന് യൂറോപ്യന്‍ യൂണിയന് പിഴ വിധിച്ചിരിക്കുന്നത്. 90 ദിവസമാണ് കാലാവധി നല്‍കിയിട്ടുള്ളത്.
സെര്‍ച്ച് റിസള്‍ട്ടുകളില്‍ തിരിമറി നടത്തി സ്വന്തം ഉത്പന്നത്തെ മുന്നില്‍ പ്രതിഷ്ഠിച്ചു എന്നതാണ് ഗൂഗിളിനെതിരെയുള്ള കേസ്. സെര്‍ച്ച് ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് റിസര്‍ട്ടുകളില്‍ ഏറ്റവും മുകളില്‍ വരുന്ന രീതിയിലാണ് കൃത്രിമം വരുത്തിയത്. ഇപ്രകാരം സെര്‍ച്ച് റിസര്‍ട്ടില്‍ മുന്നില്‍ വന്നിരിക്കുന്നത് ഗൂഗിളിന്റെ ഉത്പന്നങ്ങളാണ്. ഇതിനെതിരെ ഒരു വര്‍ഷം മുന്‍പ് ലഭിച്ച പരാതിയിലാണ് യൂറോപ്യന്‍ കമ്മിഷന് നടപടി സ്വീകരിച്ചത്.
ഉപഭോക്താക്കളുടെ സെര്‍ച്ചിന് ഏറ്റവും യോജിക്കുന്ന ഓപ്ഷനുകള്‍ നല്‍കുകയാണ് സാധാരണയായി ഗൂഗിള്‍ ചെയ്യാറ്. മറ്റ് ഓപ്ഷനുകളുണ്ടായിട്ടും സ്വന്തം ഉത്പന്നത്തെ മുകളില്‍ പ്രതിഷ്ഠിക്കുകയാണ് ഇക്കാര്യത്തില്‍ ഗൂഗിള്‍ ചെയ്തത്. ഇന്‍ര്‍നെറ്റ് രംഗത്ത് തങ്ങള്‍ക്കുള്ള മേധാവിത്തം ദുരുപയോഗം ചെയ്ത് സ്വന്തം ഉത്പന്നത്തിന് മുന്‍ഗണന നല്‍കുകയാണ് ഗൂഗിള്‍ ചെയ്തത് എന്ന് യൂറോപ്യന്‍ യൂണിയന് ആരോപിച്ചു.
പിഴ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് സൗകര്യപ്രദം എന്ന രീതിയിലാണ് തങ്ങള്‍ സെര്‍ച്ച് റിസര്‍ട്ടില്‍ മാറ്റം വരുത്തുന്നതെന്നും ഗൂഗിള്‍ വാദിക്കുന്നു. മറ്റു സെര്‍ച്ച് എഞ്ചിനുകളുമായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാന്‍ ഗൂഗിള്‍ തങ്ങളുടെ ഡേറ്റാ ബേസിലെ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷവും യൂറോപ്യന്‍ യൂണിയന് ഗൂഗിളിന് പിഴയിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല