സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികളെ ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതായി പരാതിയുമായി സിഖ് ദമ്പതിമാര്‍. സാംസ്കാരിക പൈതൃകം ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കല്‍ വിലക്കിയതെന്നും ആവശ്യമെങ്കില്‍ ഇന്ത്യയില്‍നിന്നു കുട്ടികളെ ദത്തെടുക്കാനാണ് അധികൃതര്‍ നല്കിയ ഉപദേശമെന്നും ദമ്പതിമാര്‍ ആരോപിക്കുന്നു.
ബെര്‍ക്ക്ഷെയറില്‍ താമസിക്കുന്ന ബ്രിട്ടീഷ് വംശജരായ സന്ദീപ്, റീന എന്നിവര്‍ക്കാണ് അധികൃതരില്‍ നിന്ന് വംശീയമായ അവഹേളനം സഹിക്കേണ്ടി വന്നത്. ബ്രിട്ടനില്‍നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള അപേക്ഷകര്‍ക്കാണു മുന്‍ഗണനയെന്നും ഇന്ത്യക്കാര്‍ അപേക്ഷിക്കേണ്ടതില്ലെന്നും അഡോപ്ട് ബെര്‍ക്ക്ഷെര്‍ എന്ന ഏജന്‍സി ഇവരെ അറിയിക്കുകയായിരുന്നു.
ഏതു വിഭാഗത്തില്‍പെട്ട കുട്ടിയേയും ദത്തെടുക്കാന്‍ തയാറായാണ് ഇവര്‍ അപേക്ഷിക്കാനെത്തിയത്. എന്നാല്‍ വെളുത്ത വര്‍ഗക്കാരായ കുട്ടികള്‍ മാത്രമേ ഉള്ളൂവെന്ന ന്യായം പറഞ്ഞ് ഇവരുടെ അപേക്ഷ തള്ളുകയായിരുന്നു. കുട്ടികളുടെ വംശമോ ഗോത്രമോ ദത്തെടുക്കലിനു തടസമാകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും പല ഏജന്‍സികളും ഇത് പരിഗണിക്കാറില്ല. ദത്തെടുക്കലിനായി നിയമവഴി തേടാനുള്ള ഒരുക്കത്തിലാണ് സിഖ് ദമ്പതിമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല