സജീവ് സെബാസ്റ്റ്യന്‍: നിരവധി വ്യത്യസ്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളാ ക്ലബ് നനീട്ടന് എല്ലാ വര്‍ഷവും ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന ഓള് യുകെ ചീട്ടുകളി മത്സരം ഈ ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മൂന്നാമത് ഓള് യുകെ ചീട്ടുകളി മത്സരങ്ങളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസും ചേര്‍ന്ന് നിര്‍വഹിക്കും .തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ കെറ്റെറിങ് മലയാളി അസോസിയേഷന് പ്രസിഡന്റ് സോബന് ജോണ്‍ അതോടൊപ്പം യുകെയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന് താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത്. കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു .വീഡിയോ കോംപെറ്റീഷനിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ലഭിക്കുക. ഒന്നാമത് എത്തുന്ന ആള്‍ക്ക് കേരളാ ക്ലബ് നനീട്ടന് നല്കുന്ന £51 ലഭിക്കും, രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്കോ റമ്മി ബോയ്സ് നല്കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും.
യുകെയിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ഠിക്കുക എന്നതാണ് ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് . മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര്, സ്ഥലം, നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം, ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ അതോ ഗ്ലാസ്കോ റമ്മി ബോയ്സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന് ഉപയോഗിക്കുന്ന യുകെയിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്സ് അപ്പ് ഗ്രൂപ്പിലേക്കോ അതോ താഴെ കാണുന്ന ഏതെങ്കിലും വാട്സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക.
യുകെയിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് നനീട്ടനു വേണ്ടി പ്രസിഡന്റ് ജോബി ഐത്തില്‍ ജൂലൈ 15ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിറ്റോ ജോണ്‍ 07405193061 , ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 , സിബു ജോസഫ്07869016878 , സെന്‍സ് ജോസ് കൈതവേലില്‍ 07809450568
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല