സ്വന്തം ലേഖകന്‍: ‘ട്രംപ് പുതിയ കാലത്തിന്റെ ഹിറ്റ്ലര്‍’, യുഎസുമായുള്ള ബന്ധം വഷളാക്കി വീണ്ടും ഉത്തര കൊറിയയുടെ പ്രസ്താവന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഹിറ്റ്ലറുമായി ഉപമിച്ച് പ്രസ്താവനയിറക്കിയത് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ്. ട്രംപിന്റെ പല നയങ്ങളും 21 ആം നൂറ്റാണ്ടിലെ നാസിസത്തിന്റെ മാതൃകകളാണെന്നും പ്രസ്താവനയില്‍ ആഞ്ഞടിക്കുന്നു.
ഹിറ്റ്ലര്‍ ആളുകളെ വിഭജിച്ചിരുന്നത് സുഹൃത്തുക്കളും ശത്രുക്കളും എന്ന പേരിലായിരുന്നു. ഹിറ്റ്ലറുടെ ഭരണമെന്നത് ജനങ്ങളെ രണ്ടു തട്ടില്‍ നിര്‍ത്തിയുള്ള ഭരണമായിരുന്നു. സുഹൃത്തുക്കളെന്നും വിരോധികളും എന്ന തരത്തിയിരുന്നു വേര്‍തിരിവ്. അമേരിക്ക ആദ്യമെന്ന മുദ്രാവാക്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ആദ്യം മുതല്‍ക്കെ പറയുന്നത്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമാണെന്നും വാര്‍ത്താ ഏജന്‍സി പറയുന്നു.
ട്രംപിന്റെ ചിന്താഗതി അനുസരിച്ച് ലോകം മുഴുവന്‍ അമേരിക്കയുടെ പുരോഗതിക്ക് വേണ്ടി എല്ലാം ത്യജിക്കണമെന്നാണെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു. നേരത്തെ തുടരെയുള്ള ആണവ പരീക്ഷണങ്ങളില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. കൂടാതെ ഓട്ടോ വാമ്പിയര്‍ എന്ന 22 കാരനായ യുഎസ് വിദ്യാര്‍ഥി ഉത്തര കൊറിയയില്‍ ജയില്‍വാസത്തിനു ശേഷം അബോധാവസ്ഥയില്‍ നാട്ടിലെത്തുകയും മരിക്കുകയും ചെയ്തതും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല