കരാകാസ്: കുറച്ച് കാലമായി നിലനില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട്, ക്യാന്‍സറിനെതിരായ രണ്ടാംഘട്ട ചികിത്സക്കായി വീണ്ടും ക്യൂബയിലേക്ക് പോവുകയാണെന്ന് വെനിസ്വലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസ്. കീമോതൊറാപ്പിയടക്കമുളള ക്യാന്‍സറിനെതിരായ രണ്ടാം ഘട്ട ചികിത്സകള്‍ക്കായി വരുന്ന ശനിയാഴ്ച ക്യൂബയിലെക്ക് തിരിക്കുമെന്ന കാര്യം ഷാവേസ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇതിനായി അടിയന്തിര ഭരണഘടനാ അനുമതി തേടി വെനിസ്വലന്‍ ദേശീയ അസംബ്ലിക്ക് കത്തയച്ചിട്ടുണ്ടെന്നും ഷാവേസ് പറഞ്ഞു. എന്നാല്‍ ചികിത്സക്കായി എത്രകാലം ക്യൂബയില്‍ ചിലവഴിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.
ക്യാന്‍സര്‍ ബാധിതനായ ഷാവേസ് നേരത്തെ രണ്ടു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തില്‍ വ്യാപിച്ചതിനാല്‍ കീമോതെറാപ്പി തുടങ്ങിയ തുടര്‍ ചികിത്സകള്‍ വേണ്ടി വരുമെന്നു കിംവദന്തിയുണ്ടായിരുന്നു. എന്നാലിക്കാര്യം ഇത് വരെ സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. വ്യാഴാഴ്ച പെറു പ്രസിഡണ്ട് ഒല്ലന്ത ഹിമാലയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് റേഡിയേഷനടക്കമുള്ള ചികിത്സക്കായി ക്യൂബയിലേക്ക് പോകുന്ന കാര്യം ഷാവേസ് വെളിപ്പെടുത്തിയത്. എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മൂന്നാം തവണ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്ത ഷാവേസ്, 2012ലെ തെരഞ്ഞെടുപ്പിനു തയാറെടുക്കുന്നതിന് ഇടയിലാണു രോഗ ബാധിതനായത്. ജൂണ്‍ പത്തിനു ക്യൂബന്‍ തലസ്ഥാനം ഹവാനിയിലായിരുന്നു ശസ്ത്രക്രിയ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല