സ്വന്തം ലേഖകന്‍: അഞ്ചു മാസത്തിനിടെ പറഞ്ഞ നുണകള്‍ക്കായി ഒരു പ്രത്യേക പേജ്, ട്രംപിന്റെ പ്രസ്താവനകളെ പൊളിച്ചടുക്കി ന്യൂയോര്‍ക്ക് ടൈംസ്. അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിനു ശേഷമുള്ള അഞ്ചു മാസത്തെ ട്രംപിന്റെ കള്ളങ്ങള്‍ക്കായി ഒരു ഫുള്‍ പേജാണ് പത്രത്തിനു നീക്കി വെയ്‌ക്കേണ്ടി വന്നത്.
ട്രംപ് ലൈസ് എന്ന തലക്കെട്ടിലാണ് ഒരു മുഴുവന്‍ പേജ് ന്യൂയോര്‍ക്ക് ടൈംസ് മാറ്റിവെച്ചിരിക്കുന്നത്.ഇറാഖ് യുദ്ധം, മുസ്ലീങ്ങളുടെ യാത്രാനിരോധനം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളിലെ ട്രംപിന്റെ പ്രസ്താവനകളാണ് കല്ലുവച്ച നുണകളായിരുന്നുവെന്ന് ടൈംസ് ചൂണ്ടിക്കാട്ടുന്നത്.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി കൊണ്ടാണ് ന്യൂയോര്‍ക്ക് ടൈംസ് രംഗത്ത് വന്നിരിക്കുന്നത്. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ആദ്യ 40 ദിവസങ്ങളില്‍ എല്ലാ ദിവസവും കള്ളങ്ങളും അസത്യങ്ങളായ ആത്മപ്രശംസകളും നിരന്തരം നടത്തിയിരുന്നു എന്നും ഇന്‍ഫോഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് പത്രം അവതരിപ്പിച്ചത്.
തുടര്‍ച്ചയായി വരുന്ന ട്രംപിന്റെ കള്ളങ്ങള്‍ രാജ്യത്തിന് അനുവദിക്കാന്‍ കഴിയാത്തതാണെന്നും ട്രംപ് ലൈസ് എന്ന പേജില്‍ ന്യൂയോര്‍ക്ക് ടൈംസ് ആഞ്ഞടിക്കുന്നു. ട്രംപ് അധികാരമേറ്റ ശേഷം മാധ്യമങ്ങളും വൈറ്റ് ഹൗസും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണ്. ട്രംപ് ലൈസ് പേജിന്റെ ലിങ്ക് താഴെ,
https://www.nytimes.com/interactive/2017/06/23/opinion/േൃൗmpslies.html
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല