സ്വന്തം ലേഖകന്‍: മുംബൈ ജയിലില്‍ തടവുകാരിയെ ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റി പീഡിപ്പിച്ചു കൊന്ന സംഭവം, സഹതടവുകാരിയും ഷീന ബോറ കൊലക്കേസ് പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയ്ക്കും ക്രൂര മര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്, ജയിലില്‍ പുരുഷ ഓഫീസര്‍മാരുടെ പീഡനം പതിവെന്ന് ഇന്ദ്രാണിയുടെ മൊഴി. ഇന്ദ്രാണിയുടെ കൈകളിലും മറ്റു ശീരഭാഗങ്ങളിലും വലിയ പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പരിക്കുകള്‍ മൂര്‍ച്ചയേറിയ ഉപകരണം കൊണ്ട് ഏല്‍പ്പിച്ചതാണെന്ന് വൈദ്യ പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
നേരത്തെ ബൈക്കുള ജയിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തടവുകാരിയെ ജയില്‍ ജീവനക്കാര്‍ വലിച്ചിഴയ്ക്കുന്നതു കണ്ടെന്ന് ഇന്ദ്രാണി മുഖര്‍ജി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴി കേസില്‍ വഴിത്തിരിവാകുകയും ചെയ്തു. മുംബൈയിലെ ബൈക്കുല വനിത ജയില്‍ മഞ്ജുള എന്ന തടവുകാരി കൊല്ലപ്പെട്ടത് വനിതാ പൊലീസുകാരുടെ കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ ആണെന്ന വാദത്തെ സാധൂകരിക്കുന്ന കൂടുതല്‍ തെളുവുകളാണ് പുറത്തുവരുന്നത്.
തടവുകാരി പതിവ് റേഷനിലെ രണ്ട് മുട്ടയും അഞ്ച് കഷ്ണം ബ്രഡും കുറഞ്ഞത് ചോദ്യം ചെയ്തതാണ് വനിതാ പൊലീസുകാരെ ചൊടിപ്പിച്ചത്. ഇതേത്തുടര്‍ന്ന് തടവുകാരിയെ പീഡിപ്പിച്ച് കൊല്ലുകയായിരുന്നു ജയില്‍ ജീവനക്കാര്‍. ജനനേന്ദ്രിയത്തില്‍ ലാത്തി കയറ്റിയെന്നും നഗ്‌നയാക്കി മര്‍ദ്ദിച്ചെന്നും സ്ഥിരീകരിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരുന്നു. വലിച്ചിഴച്ചുകൊണ്ടുപോയ തടവുകാരി മഞ്ജുള മണിക്കൂറുകള്‍ മരിക്കുകയും ചെയ്തു.
മഞ്ജുളയെ സാരി കഴുത്തില്‍ ചുറ്റി വലിച്ചിഴച്ചാണു കൊണ്ടുപോയതെന്നാണ് ഇന്ദ്രാണി മുംബൈ കോടതിയില്‍ നല്‍കിയ മൊഴി. തന്നെ പാര്‍പ്പിച്ചിരിക്കുന്ന തടവറയില്‍നിന്നാണ് അതു കണ്ടതെന്നും ഇന്ദ്രാണി വ്യക്തമാക്കി. താനുള്‍പ്പെടുന്ന വനിതാ തടവുകാരെ പുരുഷ ഓഫിസര്‍മാര്‍ മര്‍ദിച്ചെന്നും ഇന്ദ്രാണി വ്യക്തമാക്കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ഇന്ദ്രാണിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടത്. മകളായ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടു വര്‍ഷമായി ഇന്ദ്രാണി മുഖര്‍ജി ബൈക്കുള ജയിലില്‍ തടവില്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല