സ്വന്തം ലേഖകന്‍: ഇന്ത്യന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദൈവത്തിനും മാര്ട്ടിന് ലൂതര്‍ ങിനും അബ്രഹാം ലിങ്കണും ആല്‍ബര്‍ട്ട് ഐസ്റ്റൈനും എന്താണ് കാര്യം? എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടി സഥാനാര്‍ത്ഥി മീരാ കുമാറും മത്സരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് പാര്‍ലമെന്റ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ലഭിച്ച നോമിനേഷനുകളാണ് ഉദ്യോഗസ്ഥരില്‍ ചിരിയുയര്ത്തുന്നത്.
ആകെ 108 നോമിനേഷനുകളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. ഇതില്‍ 93 എണ്ണവും പാര്‍ലമെന്റ് തള്ളി. ഇക്കൂട്ടത്തില്‍ സ്വയം ദൈവമായി പ്രഖ്യാപിച്ച പാനിപത്തില്‍ നിന്നുള്ള ദേവിദയാല്‍ അഗര്‍വാളും ഉള്‍പ്പെടും. സാമാജികരുടെ ആവശ്യമില്ലാതെ പരമോന്നത ശക്തിയായാണ് ദേവിദയാല്‍ അഗര്‍വാള്‍ സ്വയം വിശേഷിപ്പിച്ചത്. തന്റെ നാമനിര്‍ദേശക പത്രിക തള്ളിയാല്‍ വന്‍ ഭൂമികുലുക്കമുണ്ടാക്കി തലസ്ഥാന നഗരിയെ അപ്രത്യക്ഷമാക്കി കളയുമെന്നും മുന്നറിയിപ്പും ഇയാള്‍ നല്‍കിയിട്ടുണ്ട്.
മാര്ട്ടിന് ലൂതര്‍ കിങിന്റെയും, എബ്രാഹം ലിങ്കണിന്റെയും പേരുകളും നിര്‍ദേശക പട്ടികയിലുണ്ട്. അതും പോരാഞ്ഞ് പിന്തുണയ്ക്കുന്നവരുടെ പട്ടികയില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഉണ്ടായിരുന്നു. താനാണ് ദൈവമെന്ന് 24 പ്രാവശ്യം ദേവിദയാല്‍ നോമിനേഷനില്‍ എഴുതിയിട്ടുണ്ടായിരുന്നു. ഹരിയാനയില്‍ നിന്നുള്ള വിനോദ് കുമാറിന്റെ നോമിനേഷനില്‍ പിന്തുണച്ചത മണ്മറഞ്ഞ ഭഗത് സിങ്, വിവേകാനന്ദന്, നെല്‍സണ്‍ മണ്ഡേല, അംബേദ്കര്‍ എന്നിവരാണ്.
മറ്റൊരാളെ പിന്തുണയ്ക്കാര്‍ അമിതാഭ് ബച്ചന്, ലതാ മങ്കേഷ്കര്‍, ടാറ്റ, ബിര്‍ള എന്നിവരുടെ പേരുകളുണ്ട്. എംപി, എംഎല്‍എ മാരില്‍ നിന്ന് നിര്‍ദേശകരായി 50 പേരും പിന്തുണയ്ക്കുന്നവരായി 50 പേരും നോമിനേഷനില്‍ ചേര്‍ക്കപ്പെടുകയും, ഡെപ്പോസിറ്റ് തുകയായി 15,000 രൂപയും സമര്‍പ്പിക്കണം. ഭൂരിപക്ഷം നോമിനേഷനുകളിലും നിര്‍ദേശകരുടെയും പിന്തുണയ്ക്കുന്നവരുടെയും പേരുകളും വിവരങ്ങളും വ്യാജമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല