സ്വന്തം ലേഖകന്‍: ഓസ്ട്രേലിയയിലേക്കുള്ള മലയാളി കുടിയേറ്റം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഓസ്ട്രേലിയന്‍ സെന്‍സസ് റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുപ്രകാരം 53,206 മലയാളികളാണ് ഓസ്ട്രേലിയയിലുള്ളത്. 2006 ലെ സെന്‍സസ് പ്രകാരം 25,111 ആയിരുന്നു ഓസ്ട്രേലിയയിലെ മലയാളികളുടെ എണ്ണം.
ഇക്കാലയളവില്‍ ജനസംഖ്യ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ച അപൂര്‍വം കുടിയേറ്റ സമൂഹങ്ങളില്‍ ഒന്നാണ് മലയാളികള്‍. വീട്ടില്‍ സംസാരിക്കുന്ന ഭാഷയേത് എന്ന ചോദ്യത്തിന് സെന്‍സസില്‍ മലയാളം എന്ന് ഉത്തരം നല്‍കിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. ഏറ്റവുമധികം മലയാളികളുള്ളത് വിക്ടോറിയയിലാണ്. 16,950 പേര്. ന്യൂ സൗത്ത് വെയില്‍സാണ് രണ്ടാം സ്ഥാനത്ത്. 13,881 പേര്.
ആകെ 2011 നും 2016നും ഇടയില്‍ 13 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാര്‍ ഓസ്ട്രേലിയയിലേക്ക് എത്തി എന്നാണ് കണക്കുകള്‍. ഇതില്‍ 1,91,000 പേര് ചൈനയില്‍ നിന്നും 1,63,000 പേര് ഇന്ത്യയില്‍ നിന്നുമാണ്. 2016 ഓഗസ്റ്റ് 9ലെ കണക്കുപ്രകാരം, 2.40 കോടിയോളമാണ് ഓസ്ട്രേലിയയിലെ ജനസംഖ്യ. ഇതിന്റെ 1.9 ശതമാനമാണ് ഇന്ത്യയില്‍ നിന്ന് കുടിയേറി എത്തിയവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല