സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വെടിവെപ്പ്, ഡോക്ടറെ വെടിവെച്ചു കൊന്ന ആക്രമി സ്വയം വെടിവെച്ചു മരിച്ചു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ന്യുയോര്‍ക്കിലെ ബ്രോണ്‍സ് ലെബനന്‍ ഹോസ്പിറ്റലില്‍ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്. കൈത്തോക്കുമായി ആശുപത്രി കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചുകടന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.
രണ്ട് ഡോക്ടര്‍മാരടക്കം ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതേ ആശുപത്രിയില്‍ മുന്‍പ് ഡോക്ടറായി ജോലി ചെയ്യ്തിരുന്ന ഹെന്റി ബെല്ലോ എന്ന ആളാണ് വെടി വെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രിയിലെത്തി വെടിവെപ്പ് നടത്തിയ ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ആശുപത്രിയുടെ 16 മത്തെ നിലയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അതേസമയം ആക്രമത്തിന്റെ പിന്നില്‍ ഭീകര ബന്ധമൊന്നും ഇല്ലെന്നും തൊഴില്‍ സംബന്ധമായ പ്രശ്‌നനങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതുമെന്നാണ് പോലീസിന്റെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല