സഖറിയ പുത്തന്‍കളം: കുടിയേറ്റ കുലപതിമാരായ ക്നാനായക്കാരുടെ കണ്വെന്ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു .ജൂലൈ 8 നു ചെല്‍ട്ടന്‍ഹാം ജോക്കി ക്ലബ്ബില്‍ ആണ് കണ്വെന്ഷന് .ഇന്നലെ മുതല്‍ ക്നാനായ വികാര ആവേശം തുടിക്കുന്ന സ്വാഗത ഗാന നൃത്ത പരിശീലനം കലാഭവന്‍ നൈസ് ന്റെ നേതുത്വത്തില്‍ ആരംഭിച്ചു .20 യൂണിറ്റിലെ 100 ലധികം യുവതി യുവാക്കള്‍ അണിനിരക്കുന്ന സ്വാഗത ഗാന നൃത്തം പുത്തന്‍ മാനം നല്‍കും .
‘തനിമതന്‍ നടനം ഒരു സര്‍ഗ്ഗമായി” എന്ന പേരില്‍ 100 ലധികം ആളുകള്‍ അവതരിപ്പിക്കുന്ന നടന സര്‍ഗ്ഗം 2017 എന്ന മാര്‍ഗം കളി ക്നാനായക്കാര്‍ക്ക് വിസ്മയമാകും. യുകെകെസിഎയുടെ വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നടന സര്‍ഗ്ഗം പ്രവാസി മലയാളികളുടെയിടയിലും ഒരു ചരിത്ര സംഭവമാകും. മാര്‍ഗ്ഗംകളി, പരിചമുട്ടുകളി, തിരുവാതിര, ഒപ്പന എന്നീ കലാനൃത്തങ്ങള്‍ 100ലധികം വരുന്ന ക്നാനായ സമുദായംഗങ്ങള്‍ ഫ്യൂഷന്‍ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ യുകെകെസിഎ കണ്വന്ഷന് തിളക്കമേറും. കണ്വന്ഷന് കലാ സന്ധ്യയില്‍ ഇത്തവണ അതിഗംഭീരവും നയനാനന്ദകരവും കാതുകള്‍ക്ക് ഇമ്പമാര്‍ന്ന കലാവിരുന്നുമാണ് യൂണിറ്റുകള്‍ ഒരുക്കിയിരിക്കുന്നത്.
വാശിയേറിയ റാലി മത്സരത്തിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് യൂണിറ്റുകള്‍. യുകെകെസിഎയുടെ അന്‍പത് യൂണിറ്റുകള്‍ ‘സഭ സമുദായ സ്നേഹം ആത്മാവില്‍ അഗ്നിയായി ക്നാനായ ജനത’ എന്ന ആപ്ത വാക്യത്തിലധിഷ്ഠിതമായി മൈതാനത്ത് അണിനിരക്കും. ആപ്തവാക്യത്തില്‍ അധിഷ്ഠിതമായി ഫോട്ടോകളും, വിവിധ ദൃശ്യരൂപങ്ങളും അണിചേര്‍ന്നുള്ള പ്രൗഢഗംഭീരമായ റാലി യുകെ ക്നാനായ സമൂഹത്തിന്റെ ശക്തി പ്രകടനമാകുമെന്ന് തീര്‍ച്ചയാണ്. വിവിധ കാറ്റഗറിയിലായി നടത്തപ്പെടുന്ന റാലി മത്സരം ഇത്തവണ ഏറെ വാശിയേറിയതും കടുപ്പമുള്ളതുമാകും. മൂന്നു കാറ്റഗറിയായിട്ടാണ് റാലി മത്സരം നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല