സ്വന്തം ലേഖകന്‍: ഓസ്ട്രേലിയന്‍ ഡോക്ടറും ഫ്രഞ്ചു വനിതയും ഉള്‍പ്പെടെയുള്ള ബന്ദികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മാലി അല്‍ ഖാഇദ ഭീകരര്‍. വിദേശികളായ ആറ് ബന്ദികളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഓട്രേലിയന്‍ ഡോക്ടര്‍ ആര്‍തര്‍ കെന്നറ്റ്, ഫ്രഞ്ച് വനിത സോഫി പെട്രോനിന്‍ എന്നിവരും ബന്ദികളാക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ ജീവനോടെയുണ്ടെന്ന സൂചനയാണ് വീഡിയോയില്‍ ഭീകരര്‍ നല്കുന്നുന്നത്.
നുസ്റത്തുല്‍ ഇസ്ലാം വല്‍ മുസ്ലിമീന് എന്ന പേരിലറിയപ്പെടുന്ന സംഘടനയുടെ 16 മിനിറ്റും 50 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വിഡിയോ വ്യാജമല്ലെന്ന് യു.എസ് ആസ്ഥാനമായ ‘സൈറ്റ്’ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രഞ്ചുകാരിയായ പെട്രോനിനെ 2016 ല്‍ തട്ടിക്കൊണ്ടു പോയിരുന്നെങ്കിലും ഇവരെക്കുറിച്ച് പിന്നീട് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.
പെട്രോനിനെ വീട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് വിഡിയോയില്‍ പറയുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ ദിവസം മാലിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മക്രോണിന്റെ സന്ദര്‍ശന ദിവസംതന്നെ വിഡിയോ പുറത്തിറക്കിയത് ഭീകര സംഘടനയുടെ ശക്തി തെളിയാക്കാനും ശക്തമായ മുന്നറിയിപ്പു നല്‍കാനാണെന്നും വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല