സ്വന്തം ലേഖകന്‍: കനത്ത സുരക്ഷാ വലയത്തില്‍ ജി20 ഉച്ചകോടിക്ക് ഒരുങ്ങി ജര്‍മനിയിലെ ഹാംബര്‍ഗ് നഗരം. ജൂലൈയ് ഏഴ്, എട്ട് തീയതികളിലായി ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്ക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ ഉച്ചകോടി നടക്കുന്ന സ്ഥലത്തിനു സമീപം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉച്ചകോടി തടസപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കനത്ത സുരക്ഷയേര്‍പ്പെടുത്താന്‍ ജര്‍മന്‍ പോലീസ് തീരുമാനിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, തുര്‍ക്കി പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തുടങ്ങിയ ലോക നേതാക്കളാണ് പന്ത്രണ്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജര്‍മനിയിലെ ഹംബര്‍ഗ് നഗരത്തില്‍ എത്തുന്നത്.
ഉച്ചകോടിക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ഹംബര്‍ഗ് നഗരത്തില്‍ ജര്‍മന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സുരക്ഷ കര്‍ശനമാക്കാനുള്ള ജര്‍മന്‍ പോലീസിന്റെ നീക്കം. ഫ്രാന്‍സില്‍ അടുത്തിടെ നടന്ന ചാവേര്‍ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ തീവ്രവാദ ഭീഷണിയും പോലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല