സ്വന്തം ലേഖകന്‍: ‘ഐ ഫോര്‍ ഇന്ത്യ എന്നാല്‍ ഇന്ത്യ ഫോര്‍ ഇസ്രയേല്‍’, പരസ്പരം വാനോളം പുകഴ്ത്തി മോദിയും നെതന്യാഹുവും, ഇന്ത്യയും ഇസ്രയേലും ഏഴു കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സഹകരണം സ്വര്‍ഗത്തില്‍ നടക്കുന്ന വിവാഹ ഉടമ്പടിയാണ് എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വിശദീകരണം. ഇരു രാഷ്ട്രതലവന്മാരും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമാണ് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്. സൈബര്‍ സുരക്ഷ ഉള്‍പ്പെടെ ഇന്ത്യയും ഇസ്രയേലും സുപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവെച്ചു. കൃഷി, ജലസേചനം, എന്നീ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
പരസ്പരം വാനോളം പുകഴ്ത്താനും ഇരു നേതാക്കന്മാരും പിശുക്ക് കാണിച്ചില്ല. ഫോര്‍ ഐ എന്നത് ഇന്ത്യ ഫോര്‍ ഇസ്രയേല്‍ എന്ന് തിരുത്തിയാണ് മോഡി ഇസ്രയേലിനെ പുകഴ്ത്തിയത്. ഇസ്രയേലില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോഡി നല്‍കിയ മറുപടി ഇസ്രായേല്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. പ്രോട്ടോക്കോള്‍ പോലും ലംഘിച്ചാണ് കഴിഞ്ഞദിവസം തന്നെ സ്വീകരിക്കാന്‍ ഇസ്രേ്യല്‍ പ്രസിഡന്റ് വിമാനത്താവളത്തില്‍ എത്തിയത്. ഇത് ഇന്ത്യയോടുള്ള ആദരമാണെന്നും മോഡി ട്വീറ്റില്‍ കുറിച്ചു.
ഇസ്രയേലില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മോഡി നല്‍കിയ മറുപടിയും വന്‍ ചര്‍ച്ച ആയിരുന്നു.ബുധനാഴ്ച രാവിലെയാണ് ഇരുവരും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ നേതാവാണ് നരേന്ദ്രമോദിയെന്ന് പ്രസിഡന്റ് റുവിന്‍ റവ്‌ലിനും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചതിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു.ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോഡി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല