സ്വന്തം ലേഖകന്‍: യുഎസിലേക്കുള്ള വിമാനങ്ങളിലെ ലാപ്ടോപ്പ് നിരോധനം നീക്കി ടര്‍ക്കിഷ്, എമിറേറ്റ്സ് എയര്‍ലൈനുകള്‍. യു.എസിലേക്കുള്ള വിമാനയാത്രക്കാര്‍ക്ക് ലാപ്ടോപ് കൈവശം വെക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതായി ടര്‍ക്കിഷ്, എമിറേറ്റ്സ് എയര്‍ലൈനുകള്‍ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് ഇരു വിമാന കമ്പനികളും വിലക്ക് നീക്കിയ വിവരം അറിയിച്ചത്.
ഇത്തിഹാദ് എയര്‍ലൈന്‍സിലെ വിലക്ക് നീക്കി മൂന്നു ദിവസങ്ങള്‍ക്കകമാണ് മറ്റു വിമാന കമ്പനികളിലും തീരുമാനം നിലവില്‍വന്നത്.ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബൈ വിമാനത്താവളത്തില്‍ തീരുമാനം ഉടന്‍ നടപ്പാകുമെന്നും എമിറേറ്റ്സ് അറിയിച്ചു. 12 അമേരിക്കന്‍ നഗരങ്ങളിലേക്ക് എമിറേറ്റ്സ് നിലവില്‍ സര്‍വിസ് നടത്തുന്നുണ്ട്.
മാര്‍ച്ചിലാണ് ഈജിപ്ത്, മൊറോക്കോ, ജോര്ഡന്, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, തുര്‍ക്കി എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വിസുകളില്‍ യു.എസ് ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചത്. തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചേക്കാം എന്ന സംശയത്തിലായിരുന്നു നിരോധനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല